വിഎച്ച്പി നേതാവ് ബാലികാ സരസ്വതിക്കെതിരേ മംഗളൂരുവില്‍ കേസ് റജിസ്റ്റര്‍ ചെയ്തു

വിവാദ പരാമര്‍ശം നടത്തിയ വിഎച്ച്പി നേതാവ് സദ്ഹ്വി ബാലികാ സരസ്വതിക്കെതിരേ മംഗളൂരു പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ബാലികാ സരസ്വിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഇവര്‍ മാര്‍ച്ച് ഒന്നിന് മംഗളൂരുവില്‍ നടന്ന ഹിന്ദു സമജോട്‌സവാ സമ്മേളനത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഭട്ട് ബക്രബലിയെന്ന വ്യക്തി സമര്‍പ്പിച്ച പരാതിയിലാണ് ഐപിസി 153(എ) വകുപ്പ് പ്രകാരം കേസ് എടുത്തത്.
മാര്‍ച്ച് ഒന്നിനു നടന്ന സമ്മേളനത്തിലാണ് വിവാദപരമായ പ്രസ്താവന ബാലികാ സരസ്വതി നടത്തിയത്. ഇന്ത്യയില്‍ നിന്നു ഭക്ഷണം കഴിക്കുകയും ഇന്ത്യയില്‍ താമസിക്കുകയും ചെയ്ത ശേഷം പാക്കിസ്ഥാനെ കുറിച്ച് നല്ല വാക്കുകള്‍ പറയുന്നവരെ ഷൂ ഊരി അടിച്ച ശേഷം അവിടെയ്ക്ക് നാടുകടത്തണമെന്നതാണ് കേസിനാസ്ഥപദമായ പരാമര്‍ശം. അയോധ്യായില്‍ മാത്രമല്ല അങ്ങ് ഇസ്‌ലാമാബാദിലും രാമ ക്ഷേത്രം പണിയുമെന്നും ഇവിടെ നിന്നും ഭക്തര്‍ അവിടെ പോയി പൂജകള്‍ നടത്തുമെന്നും അവര്‍ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ എല്ലാവരും വന്ദേമാതരം എന്ന് ഏറ്റുപറയണമെന്നും അവര്‍ പ്രസംഗത്തിനിടെ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























