ഒരു മണിക്കൂര്‍ കൊണ്ട് 27 യുവതികളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി

ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് 27 യുവതികളെ ശസ്ത്രക്രിയ ചെയ്തത്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. മതിയായ കിടക്കകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് യുവതികളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഛത്തിസ്ഗഡില്‍ കഴിഞ്ഞ വര്‍ഷം വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 11 യുവതികള്‍ മരിച്ചത് വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























