ഞാൻ വെറും ചെളിയിലോടുന്നവൻ; ഒറ്റ ദിവസംകൊണ്ടു ലോകത്തെ ഞെട്ടിച്ച എളിമയുടെ വാക്കുകൾ ; സമയത്തെ വെല്ലുന്ന വേഗതയുമായി ശ്രീനിവാസ ഗൗഡ; ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കിയ ശ്രീനിവാസ ഗൗഡയെ ട്രയല്‍സിന് വിളിച്ച് സായ്

ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയ കര്‍ണാടക സ്വദേശി ശ്രീനിവാസ ഗൗഡ എന്ന 28കാരന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കര്‍ണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പള മത്സരത്തിലാണ് 100 മീറ്റര്‍ വെറും 9.55 സെക്കന്റില്‍ ശ്രീനിവാസ ഗൗഡ ഓടിയെത്തിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. ആകെ 142.5 മീറ്റര്‍ 13.62 സെക്കന്റിനുള്ളില്‍ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. 9.58 സെക്കണ്ടാണ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ്.
ഇങ്ങനെയുമുണ്ടോ മനുഷ്യർ!.. എന്ന് കാണുന്നവരെ അമ്പരപ്പിക്കുന്ന പ്രകടനം . കാളകളുമായി 142.5 മീറ്റർ ഓടാൻ ശ്രീനിവാസ ഗൗഡ എടുത്ത സമയം വെറും 13.62 സെക്കന്റാണ്. 100 മീറ്റർ പിന്നിട്ടത് 9.55 സെക്കന്റിൽ. അതും ചെളിവെള്ളത്തിലൂടെ നഗ്‌നപാദനായി. ജമൈക്കയുടെ ലോക റെക്കോർഡുകാരൻ സാക്ഷാൽ ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിടാൻ എടുത്ത സമയം 9.58 സെക്കന്റ് മാത്രമാണ്.
കർണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പള എന്ന് പേരുള്ള കാളപൂട്ട് മത്സരത്തിലായിരുന്നു ശ്രീനിവാസ ഗൗഡയുടെ ഈ അത്ഭുതയോട്ടം . ഇതോടെ സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. ഉസൈൻ ബോൾട്ടുമായി ശ്രീനിവാസ മത്സരിച്ചാൽ എളുപ്പം ജയിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ. ചെളിയിലൂടെ ഓടുന്നതിനേക്കാൾ എളുപ്പമാണ് ട്രാക്കിലൂടെയുള്ള ഓട്ടമെന്നും ഇവർ പറയുന്നു.എന്നാൽ ശ്രീനിവാസ പറയുന്നതിങ്ങനെയാണ്
ജനങ്ങള്‍ എന്നെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടുമായി താരതമ്യം ചെയ്യുന്നു. അദ്ദേഹം ലോകചാമ്പ്യനാണ്. ഞാന്‍ നെല്‍പാടങ്ങളില്‍ ഓടുന്നവനാണ് വൈറലായ ട്വിറ്റര്‍ പോസ്റ്റിന് ശേഷം ശ്രീനിവാസ ഗൗഡ പ്രതികരിച്ചു.
ഒരു നിമിഷം കൊണ്ട് ലോകപ്രപ്രശസ്തനാവുമെന്നു താൻ സ്വപ്നത്തിൽ പോലും കരുതിയിലെന്നു ശ്രീനിവാസ പറയുന്നു.മികവിന് കാരണം തന്റെ മിടുക്കന്മാരായ കാളകളാണെന്നാണ് ശ്രീനിവാസയുടെ അഭിപ്രായം. ദക്ഷിണ കന്നഡ ജില്ലയിലെ മൂഢബിദ്രി സ്വദേശിയാണ് ഇരുപത്തെട്ടുകാരനായ ശ്രീനിവാസ. 12 കാളപ്പൂട്ട് മത്സരങ്ങളിൽ നിന്നായി 29 മെഡലുകളാണ് ഇയാൾ സ്വന്തമാക്കിയത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ശ്രീനിവാസ ഇപ്പോൾ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്.
കര്‍ണാടകയില്‍ എല്ലാവര്‍ഷവും നടക്കുന്ന എരുമ ഓട്ട മല്‍സരമാണ് കമ്പള. ഇത് സാധാരണയായി 132 മീറ്റര്‍ അല്ലെങ്കില്‍ 142 മീറ്റര്‍ രണ്ട് എരുമകളെ ഒന്നിച്ച് ചേര്‍ത്ത് ഓപ്പം ഓടുന്നതാണ്.
ശ്രീനിവാസയുടെ വീഡിയോ കണ്ട സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ട്രയല്‍സിന് വിളിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദേശ പ്രകാരം ഈ 28കാരനോട് സായ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇയാള്‍ തിങ്കളാഴ്ച എസ്ഐഐ കേന്ദ്രത്തിലെത്തുമെന്ന് റിജിജു പറഞ്ഞു. അദ്ദേഹത്തിന്റെ പരിശീലനങ്ങള്‍ ശരിയായി നടത്താന്‍ ദേശീയ പരിശീലകരെ ഞാന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൗഡയ്ക്ക് തിങ്കളാഴ്ച സായ് ട്രയല്‍സ് നടത്തും. ഒളിംപിക്സ് പോലെയുള്ള കായിക മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യതയെക്കുറിച്ച് ആളുകള്‍ക്ക് അറിവില്ലായ്മയുണ്ട്. അത്ലറ്റിക്സില്‍ പരിശോധിക്കപ്പെടുന്നത് മനുഷ്യന്‍റെ ശക്തിയും സഹനശക്തിയുമാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. പല ആളുകളുടേയും കഴിവുകള്‍ വേണ്ട രീതിയില്‍ പരിശോധിക്കപ്പെടാതെ പോകാറുണ്ടെന്ന് റിജിജു പറഞ്ഞു.
https://www.facebook.com/Malayalivartha