Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

പല ഭാഗത്തുനിന്നും സമ്മർദ്ദമുണ്ട് ; പക്ഷെ ,പൗരത്വ നിയമത്തിൽ നിന്നും പിന്നോട്ടില്ല -നരേന്ദ്ര മോഡി ; ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച തീരുമാനത്തിലും സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് പ്രധാനമന്ത്രി; രാമക്ഷേത്രനിർമാണം ഉടനാരംഭിക്കുമെന്നും മോദി

17 FEBRUARY 2020 10:07 AM IST
മലയാളി വാര്‍ത്ത

രാജ്യം മുഴുവൻ പ്രതിഷേധ ചൂടിൽ കത്തിനിൽക്കുമ്പോഴും പൗരത്വ നിയമവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി. ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച തീരുമാനത്തിലും സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയിൽ പൊതുറാലിയിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ താത്പര്യമനുസരിച്ച് ഈ തീരുമാനങ്ങൾ അനിവാര്യമായിരുന്നു. വർഷങ്ങളായി രാജ്യം ഇതിനായി കാത്തിരുന്നതാണ് - മോദി വ്യക്തമാക്കി.പലഭാഗത്തുനിന്നും സമ്മർദമുയരുന്നുണ്ടെങ്കിലും തീരുമാനങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും അതു തുടരുകതന്നെചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ റദ്ദാക്കിയിരുന്നു. പൗരത്വ നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.അയോധ്യയിൽ രാമക്ഷേത്രം പണിയാനായി രൂപംനൽകിയ ട്രസ്റ്റ് വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും ക്ഷേത്രനിർമാണം ഉടനാരംഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

മണ്ഡലത്തിൽ പ്രധാനമന്ത്രി 1254 കോടി രൂപയുടെ 50 പദ്ധതികൾക്കു തുടക്കമിട്ടു. ഐ.ആർ.സി.ടി.സി.യുടെ മഹാകാൽ എക്സ്പ്രസ് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനംചെയ്തു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ സ്മാരകകേന്ദ്രവും 63 അടി ഉയരത്തിലുള്ള പ്രതിമയും രാജ്യത്തിനു സമർപ്പിച്ചു.
ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥത്തിന്റെ 19 ഭാഷകളിലുള്ള പകർപ്പുകളും അതിന്റെ മൊബൈൽ ആപ്ലിക്കേഷനുകളും മോദി പുറത്തുവിട്ടു. 430 കിടക്കകളുള്ള സൂപ്പർസ്പെഷ്യാലിറ്റി സർക്കാർ ആശുപത്രിയും ഉദ്ഘാടനം ചെയ്തു.പൈതൃക കേന്ദ്രങ്ങളും മതകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിച്ച മോദി, രാജ്യത്തെ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ വിനോദസഞ്ചാര മേഖലയായിരിക്കും മുഖ്യപങ്കു വഹിക്കുകയെന്നും പറഞ്ഞു.
പൗരത്വ നിയമത്തിൽ ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോഴും രാജ്യം സമരത്തിന്റെ  തീച്ചൂളയിലാണ്.മാസങ്ങൾ പിന്നിട്ടിട്ടും ,നിരവധി അടിച്ചമർത്തലുകളു ണ്ടായിട്ടും ശക്തിയാര്ജിക്കുകയാണ് സമരമുഖങ്ങൾ.കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു ഷാഹീൻബാഗിലെ സമരക്കാർ.പ്രതിഷേധങ്ങൾ പല ഘട്ടങ്ങൾ പിന്നിടുമ്പോൾ പൗരത്വ നിയമത്തിൽ നിന്നും പിന്നോട്ടില്ലെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇനി എന്ത് കോളിളക്കമാണ് സൃഷ്ടിക്കുക എന്ന് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം  (4 minutes ago)

പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന  (24 minutes ago)

രാഹുലുമായി തെളിവെടുപ്പ്...  (47 minutes ago)

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (7 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (7 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (8 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (8 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (8 hours ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (9 hours ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (9 hours ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (9 hours ago)

Malayali Vartha Recommends