വിഘടനവാദി നേതാവിന വിട്ടയച്ചതിനെ ചൊല്ലി കാശ്മീര്‍മന്ത്രി സഭയിയില്‍ ഭിന്നത

പ്രമുഖ വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ ജയിലില്‍നിന്ന് വിട്ടയച്ചതിനെ ചൊല്ലി ജമ്മുകശ്മീരിലെ ഭരണസഖ്യത്തില്‍ ഭിന്നത. രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കാനുള്ള മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ആലമിനെ മോചിപ്പിച്ചത്. ഭരണസഖ്യത്തിലെ ബി.ജെ.പി.യുടെയും സുരക്ഷാ ഏജന്‍സികളുടെയും എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം.
ആലമിനെ മോചിപ്പിച്ചതില്‍ സംസ്ഥാന പോലീസ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ക്കും വിയോജിപ്പുണ്ട്. കശ്മീര്‍ താഴ്വരയിലെ അക്രമാസക്ത സമരങ്ങളുടെ ആസൂത്രകനാണ് ആലം എന്നാണ് ഇവരുടെ ഭാഷ്യം. കശ്മീര്‍ മുസ്ലീം ലീഗ് അധ്യക്ഷനാണ് 42കാരനായ ആലം. ബുധനാഴ്ച സംസ്ഥാന പോലീസ് മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഫ്തി ക്രിമിനല്‍ കുറ്റത്തിനല്ലാതെ അറസ്റ്റുചെയ്ത രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കാന്‍ നിര്‍ദേശിച്ചത്. കീഴടങ്ങിയതും ജയില്‍മോചിതരും ആയ വിഘടനവാദികളുടെ പുനരധിവാസത്തിന് സമഗ്രപദ്ധതി തയ്യാറാക്കാനും മുഫ്തി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, മസ്രത്ത് ആലം രാഷ്ട്രീയത്തടവുകാരനല്ലെന്നും ഭീകരനാണെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന കുറ്റപ്പെടുത്തി. ഇയാളെ മോചിപ്പിക്കുന്നത് രാജ്യത്തിന് ഭീഷണിയാണെന്നും ഇത്തരം പാക്കനുകൂലികളെ ജയിലില്‍നിന്ന് വിടുകയാണെങ്കില്‍ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വിഷമമാണെന്നും എം.എല്‍.എ. കൂടിയായ റെയ്‌ന പറഞ്ഞു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കണം ഭരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























