വീല്‍ചെയറില്‍ വരുന്നവരെ പ്രവേശിപ്പിക്കില്ലെന്ന ഡല്‍ഹിയിലെ ആഡംബര ഹോട്ടലിനെതിരെ പ്രതിഷേധം ശക്തം

ഇങ്ങനെയായത് ഞങ്ങളുടെ തെറ്റാണോ? വീല്‍ച്ചെയറില്‍ വരുന്നവരെ പ്രവേശിക്കില്ലെന്ന ഡല്‍ഹിയെ ആംഢബര ഹോട്ടല്‍ നിലപാട് എടുത്തത് ശരിയാണോ എന്നതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. നിപ്മാന്‍ ഫൗണ്ടേഷന്റെ സ്ഥാപകരിലൊരാളും വിഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിപുണ്‍ മല്‍ഹോത്രക്കാണ് തലസ്ഥാനത്തെ ഡി.എല്‍.എഫ് പ്രോമനേഡിലെ കേയ റസ്‌റ്റോറന്റ് ആന്‍ഡ് ബാര്‍ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ രാത്രി സഹോദരനുമൊപ്പം ഹോട്ടലിലെത്തിയ നിപുണിനോട് സ്ഥാപനത്തിന്റെ പോളിസി പ്രകാരം വീല്‍ ചെയറില്‍ വരുന്നവര്‍ക്ക് പ്രവേശനമില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് നിപുണിനെ തിരിച്ചയച്ച സ്ഥാപനത്തിന്റെ നടപടിക്കെതിരെ രാജ്യത്തെ പല പ്രമുഖ വ്യക്തികളും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അധികൃതര്‍ മുമ്പ് ഇദ്ദേഹം ഇവിടെ വച്ച് ഭക്ഷണം കഴിച്ചിരുന്നതായും, ഹോളി ആഘോഷിക്കുന്ന സംഘത്തിന്റെ ഭാഗമായി ഹോട്ടലിലെത്തിയതിനാലാണ് അവസരം നിഷേധിച്ചതെന്നും അറിയിച്ചു. വിഷയം പാര്‍ലമന്റിന്റെ ശ്രദ്ധയില്‍പെടുത്തണമെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. വിഭിന്നശേഷിയുള്ള വ്യക്തിക്ക് പ്രവേശനം നിഷേധിച്ച ഡല്‍ഹിയിലെ ആഢംബര ഹോട്ടലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രതിഷേധം ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























