Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..

കടക്ക് ഇന്ത്യക്കാര്‍... സുരക്ഷാ കാരണങ്ങളാല്‍ ന്യൂഡല്‍ഹി ഐ.ടി.സി മൗര്യ ഹോട്ടലില്‍ ഇനിയുള്ള രണ്ടു ദിവസം യു.എസില്‍ നിന്നുള്ളവര്‍ മാത്രമായിരിക്കും താമസക്കാര്‍; കടല്‍ വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ട്രംപിന് പാചകം ചെയ്യുന്നത് അമേരിക്കക്കാര്‍

24 FEBRUARY 2020 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ എല്ലാ കാര്യങ്ങളും ചര്‍ച്ചയാകുകയാണ്. ട്രംപ് താമസിക്കുന്ന ന്യൂഡല്‍ഹി ഐ.ടി.സി മൗര്യ ഹോട്ടലില്‍ ഇനിയുള്ള രണ്ടു ദിവസം യു.എസില്‍ നിന്നുള്ളവര്‍ മാത്രമായിരിക്കും താമസക്കാര്‍. സുരക്ഷാകാരണങ്ങളാല്‍ മറ്റു ബുക്കിംഗുകള്‍ റദ്ദാക്കി. ട്രംപിന്റെ സുരക്ഷാസേന ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുത്തു. സുരക്ഷാ വിവരങ്ങള്‍ രഹസ്യമാണ്. മാദ്ധ്യമങ്ങളുമായി ഒന്നും പങ്കുവയ്ക്കരുതെന്നാണ് നിര്‍ദ്ദേശം .ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനം കഴിഞ്ഞശേഷം തിങ്കളാഴ്ച രാത്രിയാണ് ട്രംപും പത്നി മെലാനിയയും മകള്‍ ഇവാന്‍കയും അടക്കമുള്ളവര്‍ ഹോട്ടലില്‍ എത്തുക. പരമ്പരാഗത രീതിയില്‍ സ്വാഗതമോതും. അദ്ദേഹത്തിനൊപ്പമുള്ള ഔദ്യോഗിക സംഘത്തിന് ആവശ്യമായി വരികയാണെങ്കില്‍ നല്‍കാന്‍ തൊട്ടടുത്ത പഞ്ചനക്ഷത്രഹോട്ടലായ താജിലും മുറി തയ്യാര്‍. ചൊവ്വാഴ്ച ഡല്‍ഹിയില്‍ ട്രംപിന് തിരക്കേറിയ പരിപാടികളുള്ളതിനാല്‍ ഹോട്ടലില്‍ അധികനേരം ചെലവഴിക്കില്ലെന്നാണ് അറിയുന്നത്.

14-ാം നിലയിലെ ചാണക്യ ട്രംപും കുടുംബവും താമസിക്കുക 14-ാം നിലയിലെ 'ചാണക്യ' എന്ന പ്രസിഡന്‍ഷ്യല്‍ സ്വീറ്റില്‍. ബുള്ളറ്റ്പ്രൂഫ് ജനാലകളുള്ള ഈ മുറിയിലേക്ക് ട്രംപിന് നേരിട്ട് കയറിവരാന്‍ പ്രത്യേക എലിവേറ്ററുണ്ട്.

ഭക്ഷണം തയ്യാറാക്കാന്‍ യു.എസില്‍ നിന്ന് പ്രത്യേക സംഘമെത്തിയിട്ടുണ്ട്. കടല്‍ വിഭവങ്ങളോടെയാണ് ട്രംപിന് ഏറെ താത്പര്യം. എങ്കിലും ഇന്ത്യന്‍ ഭക്ഷണം രുചിക്കാന്‍ ഹോട്ടലിലെ പ്രശസ്തമായ ബുഖാര റസ്റ്റോറന്റില്‍ ട്രംപ് എത്തിയേക്കും.

മുഖം മിനുക്കി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ വരെയും അവിടെ നിന്ന് മദ്ധ്യ ഡല്‍ഹിയിലേക്കുമുള്ള റോഡുകള്‍ ടാര്‍ ചെയ്ത് സുന്ദരമാക്കി. മെലാനിയ ട്രംപിന്റെ സ്‌കൂള്‍ സന്ദര്‍ശനം കണക്കിലെടുത്ത് ദക്ഷിണ ഡല്‍ഹിയിലെ നാനാക് പുരിയിലേക്കുള്ള റോഡുകളും നന്നാക്കി. തുടര്‍ച്ചയായി കാറ്റുവീശുന്നതും അന്തരീക്ഷ മലിനീകരണം ഉള്ളതിനാലും നഗരം വൃത്തിയായി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്. പൊടിമൂടിയ വൃക്ഷങ്ങള്‍ വെള്ളം തളിച്ച് വൃത്തിയാക്കുന്നുണ്ട്. 10,000 പൂച്ചെട്ടികള്‍ രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഹൈദരാബാദ് ഹൗസ്, ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡുകള്‍ എന്നിവിടങ്ങളില്‍ ട്യൂലിപ്പ്, ഡാലിയാ പൂക്കള്‍ വിരിഞ്ഞു നില്‍ക്കും. ഇതിനായി 10,000 പൂച്ചെട്ടികള്‍ മുനിസിപ്പല്‍ അധികൃതര്‍ തയ്യാറാക്കി.

അതേസമയം ഇന്ത്യന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും പുറപ്പെട്ടു. ഇന്ത്യയിലേക്ക് തിരിക്കുന്നത് ആവേശത്തോടെയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. തന്റെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുമെന്നും തന്റെ സ്വീകരണറാലി വലിയ സംഭവമാകുമെന്നും ട്രംപ് പറഞ്ഞു.

ലോകത്തെ ഏറ്റവും സുരക്ഷിത വിമാനമായ എയര്‍ഫോഴ്സ് വണ്ണില്‍ മേരിലാന്‍ഡ് സൈനിക വിമാനത്താവളത്തില്‍ നിന്നാണ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇടയ്ക്ക് ജര്‍മനിയിലെ മെയിന്‍സിലുള്ള യു എസ് സൈനികത്താവളത്തില്‍ ട്രംപ് ഇറങ്ങും. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 4. 25 ന് ജര്‍മനിയില്‍ നിന്ന് യാത്ര തുടരുന്ന ട്രംപ് 11. 40 ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.


രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തുന്ന ട്രംപിന് നാളെ ഉച്ചയോടെ അഹമ്മദാബാദില്‍ വന്‍ സ്വീകരണം നല്‍കും. ദില്ലിയില്‍ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കുക. 36 മണിക്കൂര്‍ നീണ്ട് നിലക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദും ആഗ്രയും ദില്ലിയും ഒരുങ്ങി കഴിഞ്ഞു.ഭാര്യ മെലാനിയ ട്രംപ് മകള്‍ ഇവാങ്ക മരുമകന്‍ ജാറദ് കഷ്നര്‍ എന്നിവര്‍ക്കൊപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം എത്തും. നൂറോളം മാധ്യമപ്രവര്‍ത്തരും ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (6 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (13 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (15 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (20 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (26 minutes ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (31 minutes ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (35 minutes ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (40 minutes ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (43 minutes ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (45 minutes ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (50 minutes ago)

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജ  (52 minutes ago)

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ  (53 minutes ago)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്  (54 minutes ago)

Malayali Vartha Recommends