അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ സംയമനം; മൂന്ന് ദിവസത്തെ സമയംമാത്രം; ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കും; പോലീസിന് മുന്നറിയിപ്പുമായി ബിജെപി നേതാവ് കപില്‍ മിശ്ര
പ്രതിഷേധ തീ ആളിക്കത്തുന്ന ഡൽഹിയിൽ കാര്യങ്ങൾ കൈ വിട്ടു പോകുന്ന തരത്തിലാണ് ഉള്ളത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ ശക്തമായ പ്രക്ഷോഭം ഡല്‍ഹിയില്‍ നടക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തില്‍ ഡല്‍ഹി പോലീസിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫ്രാബാദിലേയും ചാന്ദ് ബാഗിലേയും റോഡുകളില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കപില്‍ മിശ്ര ഭീഷണിപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ സംയമനം ഉണ്ടാകുമെന്നും. അത് കഴിഞ്ഞാൽ പിന്നെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നും മിശ്ര മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു . പോലീസിന് മൂന്ന് ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു . മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോകുകയും ചെയ്യും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കുമെന്നും അവർ പറഞ്ഞു .
https://www.facebook.com/Malayalivartha