Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..

ഡൽഹി കലാപ ബാധിത പ്രദേശങ്ങളിൽ മരണം 20 ആയി ഉയർന്നു...പലയിടത്തും ആക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്

26 FEBRUARY 2020 12:08 PM IST
മലയാളി വാര്‍ത്ത

ഡൽഹി കലാപ ബാധിത പ്രദേശങ്ങളിൽ മരണം 20 ആയി ഉയർന്നു...പലയിടത്തും ആക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്.

വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്ന് മാത്രം ഏഴ് പേർ മരിച്ചു . 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി.
കലാപം നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ഡൽഹിയിൽ സൈന്യത്തെ ഇറക്കണമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെടുന്നത് . ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗോകുൽപുരിയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. അക്രമികൾ കടകൾക്ക് തീയിട്ടതായാണ് റിപ്പോർട്ടുകൾ. പ്രശ്ന ബാധിത പ്രദേശങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് ഇദ്ദേഹം പ്രശ്നബാധിത മേഖലകളിലെത്തി സാഹചര്യം വിലയിരുത്തിയത്

24 മണിക്കൂറിനിടെ അമിത് ഷാ മൂന്നുപ്രാവശ്യം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി . ഡല്‍ഹി പോലീസും ആഭ്യന്തരവകുപ്പ് ഉന്നതരും പങ്കെടുത്ത യോഗം യോഗം മൂന്നു മണിക്കൂറോളം നീണ്ടു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ച എസ് എന്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി. പത്മവിഭൂഷണ്‍ പി പരമേശ്വരഞ്ചിയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാ യോഗം തിരുവനന്തപുരത്ത് ഒരുക്കിയിരുന്നു . രാജ്യതലസ്ഥാനത്ത് കലാപം തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലയിലിറങ്ങി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സീമാപുരിയില്‍ എത്തി അജിത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

നിലവിൽ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും 11 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ കേന്ദ്രസേനയെയും രംഗത്തിറക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധി നൽകിയിട്ടുണ്ട് . ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ അഭ്യർഥന മാനിച്ച് ഫെബ്രുവരി 26ന് നടക്കേണ്ട സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ പരീക്ഷകൾ മാത്രമാണ് മാറ്റിയതെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (3 minutes ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (30 minutes ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (52 minutes ago)

മുറജപത്തിന് സമാപനം  (58 minutes ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (1 hour ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (8 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (8 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (8 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (8 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (10 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (10 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (11 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (11 hours ago)

Malayali Vartha Recommends