Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ആഗോളവ്യാപകമായി രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുന്നു.... ചൈനയ്ക്കു പിന്നാലെ യൂറോപ്പിനെയും പിടിച്ചുലച്ച് കോവിഡ്-19....

21 MARCH 2020 06:43 AM IST
മലയാളി വാര്‍ത്ത

ആഗോളവ്യാപകമായി രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുന്നു.... ചൈനയ്ക്കു പിന്നാലെ യൂറോപ്പിനെയും പിടിച്ചുലച്ച് കോവിഡ്-19.ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 275,189 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 185 രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുപിടിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പട്ടികയില്‍ 195 രാജ്യങ്ങള്‍ക്കാണു പരമാധികാരമുള്ളത് എന്നിരിക്കെയാണ് 185 രാഷ്ട്രങ്ങളില്‍ കോവിഡ്-19 പടരുന്നത്. 30,256 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 11383 പേരാണ് കോവിഡ്-19 ബാധിച്ച് ആഗോളവ്യാപകമായി മരിച്ചിരിക്കുന്നത്.
ഇന്നലെ മാത്രം 1352 പേര്‍ കൊറോണയില്‍ മരിച്ചു. 91,533 പേര്‍ കോവിഡില്‍നിന്നു രോഗമുക്തി നേടിക്കഴിഞ്ഞു. രോഗം ബാധിച്ച 7765 പേരുടെ നില ഗുരുതരമാണ് എന്നത് സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.ചൈനയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞെങ്കിലും യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും കോവിഡ്-19 കുതിച്ചുകയറുകയാണ്. സ്‌പെയിന്‍, ജര്‍മനി, അമേരിക്ക, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ബെല്‍ജിയം, തുര്‍ക്കി രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ദൃശ്യമാകുന്നത്. ഇതില്‍ ജര്‍മനിക്ക് മരണനിരക്ക് പിടിച്ചുനിര്‍ത്താനായെങ്കിലും മറ്റു രാജ്യങ്ങള്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള വഴികള്‍ ഇതുവരെ കാര്യമായി പിടികിട്ടിയിട്ടില്ല.
ദക്ഷിണ കൊറിയ, സിംഗപ്പുര്‍, ഹോങ്കോംഗ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് കോവിഡ്-19 രോഗവ്യാപനത്തെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാന്‍ കഴിയുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ്-19നെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇതുവരെ 4032 പേര്‍ മരിച്ച ഇറ്റലി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 627 പേരാണ് മരിച്ചത്. ഓരോ ദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം കുതിക്കുകയാണ്.കോവിഡ് വ്യാപനത്തില്‍ ഇറാനിലെ ആരോഗ്യസംവിധാനങ്ങള്‍ പാടേ തകര്‍ന്നിരിക്കുകയാണ്. ഇതുവരെയും രോഗത്തെ നിയന്ത്രണത്തിലാക്കാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടില്ല.
ആയിരത്തിനുമേല്‍ ആളുകള്‍ക്കാണ് രാജ്യത്ത് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച ഇറാനില്‍ 1237 പേര്‍ക്ക് രോഗം സഥിരീകരിക്കുകയും 149 ആളുകള്‍ മരിക്കുകയും ചെയ്തു. 1433 പേരാണ് ഇവിടെ ആകെ മരിച്ചിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.ഏഷ്യന്‍ രാജ്യങ്ങളിലേക്കു വന്നാല്‍ പാക്കിസ്ഥാനില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് കാണാം. വെള്ളിയാഴ്ച 47 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ പാക്കിസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണം 500 കവിഞ്ഞു. ഇന്ത്യയില്‍ രോഗികളുടെ എണ്ണം മുന്നൂറിനു താഴെയാണെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കണക്കില്‍ വന്‍ കുതിപ്പ് ദൃശ്യമാണ്.

ഇന്ത്യ, റഷ്യ രാജ്യങ്ങളെയാകും വരും ദിവസങ്ങളില്‍ കൊറോണ രോഗബാധ ഏറ്റവും കൂടുതലായി ബാധിക്കുകയെന്നാണ് അന്താരാഷ്ട്ര തലത്തിലെ വിലയിരുത്തല്‍. ഇന്ത്യയില്‍ 249 ആളുകള്‍ക്കും റഷ്യയില്‍ 253 പേര്‍ക്കുമാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രണ്ടു രാജ്യങ്ങളിലും രോഗം ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതും ശ്രദ്ധേയമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (8 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (28 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (39 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (56 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends