ശുചിമുറിയിലേക്ക് പോയ കുട്ടിയെ വായ പൊത്തി ടെറസിലേക്കു കൊണ്ടുപോയി ക്രൂരമായ പീഡനം; ശബ്ദമുണ്ടാക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയെടുത്തു വായില്‍തിരുകി; സംഭവത്തിന് ശേഷം നാലു നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞു ക്രൂരമായ കൊലപതാകം... നിര്‍ഭയ കൊലയാളികളെ തൂക്കിലേറ്റിയതിന്റ ആശ്വാസം അവസാനിക്കും മുൻപേ അടുത്ത ക്രൂരത ചെന്നൈയിൽ

കഴിഞ്ഞ ദിവസമാണ് നിര്‍ഭയ കൊലക്കേസിലെ കുറ്റവാളികളെ തൂക്കിലേറ്റിയത്. രാജ്യം ഒന്നടങ്കം സ്വീകരിക്കുകയായിരുന്നു ആ കോടതി നടപടി. എന്നാല്‍ ഇതൊന്നും ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് അവസാനമാകുന്നില്ല.
നിര്‍ഭയയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പെരെയും തൂക്കിലേറ്റിയതിന്റെ ആശ്വാസം കെട്ടടങ്ങും മുമ്ബാണ് തെക്കേ ഇന്ത്യയില്‍ നിന്നും മറ്റൊരു ക്രൂരതയുടെ വിവരം പുറത്ത് എത്തുന്നത്. പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം നാലുനില കെട്ടിടത്തില്‍ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയെന്ന വിവരമാണ് പുറത്ത് എത്തുന്നത്. ചെന്നൈ തിരുവള്ളൂര്‍ മധുരവയലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ശുചിമുറിയിലേക്ക് പോയ പത്ത് വയസുകാരിയാണ് 29 കാരനായ പ്രതിയുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. മധുരവയല്‍ പത്താം തെരുവില്‍ ചായക്കട നടത്തുന്ന ദമ്ബതികളുടെ മകളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മകളെ പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി.
രണ്ട് മണിയോടെ വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോയ കുട്ടിയെ ഏറെ കഴിഞ്ഞിട്ടും കാണാതാവുകയായിരുന്നു. മാതാപിതാക്കള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് പെട്രോളിങ് സംഘം എത്തി തിരച്ചില്‍ ആരംഭിച്ചു. വിവരം അറിഞ്ഞ് ഉണര്‍ന്ന അയല്‍വാസികളും തിരച്ചിലില്‍ പങ്കെടുത്തു.
ഒടുവില്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ വീടിന്റെ പിന്നില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. ഇതോടെ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലെ മുഴുവന്‍ പേരെയും പോലീസ് ചോദ്യം ചെയ്തു.
പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന പി സുരേഷ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിര്‍മാണ തൊഴിലാളികള്‍ക്ക് വേണ്ടി ഭക്ഷണം എത്തിക്കുന്ന ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റ സമ്മതം നടത്തി. കുട്ടി ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ വായ പൊത്തി ടെറസിലേക്കു കൊണ്ടുപോയി പീഡിച്ചിപ്പിച്ചു.
ശബ്ദമുണ്ടാക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയെടുത്തു വായില്‍തിരുകിയായിരുന്നു പീഡനം. ഇതിനുശേഷം നാലു നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കു എറിഞ്ഞുകൊലപെടുത്തുകയായിരുന്നുവെന്നും പ്രതി പൊലീസിനോടു സമ്മതിച്ചു.
https://www.facebook.com/Malayalivartha
























