തെരെഞ്ഞെടുപ്പ് ചുക്കാന്‍ പിടിക്കാന്‍ മോഡിക്ക് അദ്വാനിയുടെ പിന്തുണ

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ ചുമതല നരേന്ദ്രമോഡി നിര്‍വഹിക്കട്ടെയെന്ന് എല്‍.കെ അദ്വാനി. ആദ്യം നിതിന്‍ ഗഡ്‌കരിയെ ചുമതലയേല്‍പ്പിക്കണമെന്നായിരുന്നു അദ്വാനിയുടെ ആവശ്യം. പിന്നീട് തന്റെ നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ പ്രചാരണ നേതൃത്വം മോഡിയെ ഏല്‍പ്പിക്കുന്നതിനു മുന്‍പ് ഇക്കാര്യം മറ്റ് പാര്‍ലമെന്ററി അംഗങ്ങളോട് ചര്‍ച്ച ചെയ്യണമെന്നും അദ്വാനി വ്യക്തമാക്കി. തെരെഞ്ഞെടുപ്പിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് രാജ്‌നാഥ് സിങുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അദ്വാനി തീരുമാനം മാറ്റിയത്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതല നിതിന്‍ഗഡ്‌കരിക്ക് നല്‍കണമെന്ന് ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ മോഡിയേക്കാള്‍ നല്ല മുഖ്യമന്ത്രിയാണെന്ന് അദ്വാനി പറഞ്ഞിരുന്നു. വളരെ പരിതാപകരമായ അവസ്ഥയില്‍ മധ്യപ്രദേശിനെ ചൗഹാന്‍ വികസിത സംസ്ഥാനമാക്കി മാറ്റിയപ്പോള്‍ വികസിതമായിരുന്ന ഗുജറാത്തിനെ മെച്ചപ്പെടുത്തുകമാത്രമാണ് മോഡി ചെയ്‌തതെന്നും അദ്വാനി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























