രാജസ്ഥാനില്‍ കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു... ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളുകളുടെ വിവരം ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിക്കുന്നു

രാജസ്ഥാനില്‍ കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. രാജസ്ഥാനിലെ ബില്‍വാരയിലാണ് സംഭവം. ഇയാള്‍ക്ക് വ്യക്ക, അമിത രക്ത സമ്മര്‍ദം അടക്കമുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മഹാത്മ ഗാന്ധി ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍ രാജന് നന്ദ അറിയിച്ചു.
സംസ്ഥാനത്ത് വ്യാഴാഴ്ച അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 43 ആയെന്ന് രാജസ്ഥാന് ആരോഗ്യ വകുപ്പ് അറിയിച്ചു.ജയ് പൂരിലെ രാംഗഞ്ചില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച രോഗി താമസിക്കുന്ന മേഖലയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളുകളുടെ വിവരം ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു വരികയാണ്.
f
https://www.facebook.com/Malayalivartha