കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത് അസം സര്‍ക്കാര്‍

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത് അസം സര്‍ക്കാര്‍. ചൈനയില്‍ നിന്നും 50,000 പി.പി.ഇ കിറ്റുകളാണ് അസം സര്‍ക്കാര്‍ വാങ്ങിയത്. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു രാജ്യത്ത് നിന്ന് നേരിട്ട് പി.പി.ഇ കിറ്റുകള്‍ വാങ്ങുന്നത്. പി.പി.ഇ കിറ്റുകളുമായി ചൈനയിലെ ഗുവാങ്‌ഷ്വോയില്‍ നിന്നുമുള്ള ചരക്ക് വിമാനം ബുധനാഴ്ച രാത്രി 8.15ന് ഗുവാഹത്തിയിലെത്തി.
അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വിമാനത്താവളത്തിലെത്തി സുരക്ഷാ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ചൈനയില്‍ നിന്നും വന്‍ തോതില്‍ പി.പി.ഇ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഇറക്കുമതി ചെയ്തിരുന്നു. രണ്ട് ലക്ഷം പി.പി.ഇ കിറ്റുകളുടെ സൂക്ഷിക്കുക എന്നതാണ് അസം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ചൈനയില്‍ നിന്നും ചരക്ക് വരുന്നതിനുമുമ്പ് അസമില്‍ ഒരു ലക്ഷത്തോളം പി.പി.ഇ കിറ്റുകള്‍ ഉണ്ടായിരുന്നു.
കോവിഡ് ബാധ ഇന്ത്യയില്‍ സ്ഥിരീകരിക്കുമ്പോള്‍ 10 പി.പി.ഇ കിറ്റുകള്‍ മാത്രമേ അസമില്‍ ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറിയ തോതില്‍ പി.പി.ഇ കിറ്റുകള്‍ വാങ്ങാന്‍ കഴിഞ്ഞതിനാല്‍ തങ്ങള്‍ക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി നീങ്ങി. ഉടന്‍ തന്നെ തങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി ഹേമന്ത് ബിശ്വ ശര്‍മ അറിയിച്ചു. അസമിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നത് സര്‍ക്കാറിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























