ലോക്‌സഭാ സെക്രട്ടേറിയറ്റ് ചെലവ് വെട്ടിച്ചുരുക്കുന്നു

പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങളും എംപിമാരുടെ യാത്രകളും കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ വരെ നിര്‍ത്തിവയ്ക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി.
രണ്ടായിരത്തിലേറെ ജീവനക്കാരുടെ ശമ്പളത്തിനും അനിവാര്യ ചെലവുകള്‍ക്കുമേ പണം ചെലവാക്കാവൂ.
ആദ്യപാദ ചെലവ് ബജറ്റ് വിഹിതത്തിന്റെ 20 % കവിയരുത്.
811 കോടി രൂപയാണ് ലോക്‌സഭയുടെ ബജറ്റ് വിഹിതം; രാജ്യസഭയ്ക്ക് 436 കോടി രൂപയും.
കന്റീന്‍ ചെലവ്, ലോക്‌സഭാ, രാജ്യസഭാ ടിവികളിലേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന വിദഗ്ധരുടെ ചെലവുകള്‍, അറ്റകുറ്റപ്പണി കരാറുകള്‍, കണ്‍സല്‍റ്റന്റ് നിയമനങ്ങള്‍, വാടകയ്ക്കുള്ള വാഹനങ്ങള്‍ തുടങ്ങിയവയും ജൂണ്‍ വരെ നിര്‍ത്തിവയ്ക്കും.
https://www.facebook.com/Malayalivartha
























