ബിഎംഡബ്ല്യു ഇന്ത്യ സിഇഒ അന്തരിച്ചു

ആഡംബര കാര്‍-ബൈക്ക് നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായിരുന്ന
രുദ്രതേജ് സിങ് (റൂഡി-46) അന്തരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ഇന്ത്യയിലെ മേധാവിയായി ചുമതലയേറ്റ അദ്ദേഹം, വാഹന വിപണിയില്‍ അനിശ്ചിതത്വം നിറഞ്ഞ നാളുകളില്‍ കമ്പനിയെ മികവോടെ നയിച്ചു.
ഡല്‍ഹി സ്വദേശിയായ രുദ്രതേജ് ഗാസിയാബാദ് ഐഎംടിയില്‍ മാനേജ്‌മെന്റ് പഠനശേഷം ഡാബര്‍, യൂണിലീവര്‍ കമ്പനികളിലും പ്രവര്‍ത്തിച്ചു. മികച്ച മാനേജ്‌മെന്റ് വിദഗ്ധനെന്നപോലെ ഗോള്‍ഫ് കളിയിലും പേരെടുത്തിരുന്നു.
ബിഎംഡബ്ല്യുവിലെത്തുംമുന്‍പ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഗ്ലോബല്‍ പ്രസിഡന്റായിരുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ ലാഭം കുത്തനെ ഉയര്‍ന്നത് രുദ്രതേജിന്റെ പ്രവര്‍ത്തനകാലത്താണ്. ബിഎംഡബ്ല്യുവിന്റെ വിപണനശൃംഖല ശക്തമാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്നു മരണം സംഭവിച്ചത്.
ബിഎംഡബ്ല്യു സെയില്‍സ് മേധാവി മിഹിര്‍ ദയാല്‍ (40) അര്‍ബുദ ബാധിതനായി മരണമടഞ്ഞ് രണ്ടാഴ്ച തികയും മുന്‍പ് രുദ്രതേജും വിടപറഞ്ഞത് വാഹന വ്യവസായമേഖലയ്ക്കു ഞെട്ടലായി.
'ഫീഡ് മൈ നോയിഡ' എന്ന കൂട്ടായ്മ ലോക്ഡൗണ്‍ കാലത്ത് ഉണ്ടാക്കിയ അദ്ദേഹം പ്രദേശത്തെ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നു. 8 ദിവസം കൊണ്ട് 2 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനായെന്ന വിവരം പങ്കിടുന്നതായിരുന്നു ഈ മാസം 12-ന് അദ്ദേഹത്തിന്റേതായി വന്ന അവസാന ട്വിറ്റര്‍ സന്ദേശം. അതിനു മുന്‍പത്തെ ട്വീറ്റില്‍ മിഹിര്‍ ദയാലിന് ആത്മശാന്തി നേര്‍ന്ന രുദ്രതേജ് ഇങ്ങനെ കുറിച്ചു - 'നമ്മള്‍ ബാക്കിയാക്കിയ ഗോള്‍ഫ് കളി മറുലോകത്തു പൂര്‍ത്തിയാക്കാം'.
https://www.facebook.com/Malayalivartha























