രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറിയായി കപില്‍ ദേവ് ത്രിപാഠി നിയമിതനായി

പ്രസിഡന്റ് റാം നാഥ് കോവിന്ദിന്റെ സെക്രട്ടറിയായി കപില്‍ ദേവ് ത്രിപാഠി നിയമിതനായി.
1980 ഐഎഎസ് ബാച്ചിലെ അസം, മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനായ കപില്‍ ദേവ് ഇപ്പോള്‍ പബ്ലിക് എന്റര്‍പ്രൈസസ് സിലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനാണ്.
ഇപ്പോള്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായ സഞ്ജയ് കോത്താരി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനില്‍ (സിവിസി) ചീഫ് വിജിലന്‍സ് കമ്മിഷണറായി സ്ഥാനമേല്‍ക്കും.
1978 ഐഎഎസ് ബാച്ചിലെ ഹരിയാന കേഡര്‍ ഉദ്യോഗസ്ഥനാണ് കോത്താരി.
https://www.facebook.com/Malayalivartha
























