രാജ്യത്ത് 18,322 പേര്‍ രോഗബാധിതര്‍. 24 മണിക്കൂറിനിടെ 36 മരണം രാജ്യത്തെ സ്ഥിതി ആശങ്കാജനകം; എങ്കിലും കേരളത്തിന് ആശ്വസിക്കാം; കേരളത്തില്‍ വെറും 114 രോഗികള്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ വളരെ ആശങ്ക പടര്‍ത്തുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,322. മരണം 590. ഡല്‍ഹിയില്‍ രോഗികള്‍ രണ്ടായിരം കടന്നു. ഗുജറാത്തില്‍ രണ്ടായിരത്തിനോടടുത്തു. ഡല്‍ഹിയില്‍ 45 പേരും ഗുജറാത്തില്‍ 93 പേരും മരിച്ചു. മഹാരാഷ്ട്രയില്‍ രോഗികള്‍ 4,666. മരണം 232. സര്‍ക്കാര്‍ കണക്കുപ്രകാരം രോഗികള്‍ 17,656. മരണം 559. 24 മണിക്കൂറിനിടെ 36 മരണം.1553 രോഗികളെ കണ്ടെത്തി.
മധ്യപ്രദേശിലെ ഇന്‍ഡോര്‍, മഹാരാഷ്ട്രയിലെ മുംബൈ, പുണെ, രാജസ്ഥാനിലെ ജയ്പുര്‍, ബംഗാളിലെ കൊല്‍ക്കത്ത, ഹൗറ, മേദിനിപ്പുര്‍ ഈസ്റ്റ്, നോര്‍ത്ത് 24 പര്‍ഗാനാസ്, ഡാര്‍ജിലിങ്, കാലിംപൊങ്, ജല്‍പ്പായ്ഗുഡി എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്ഥിതി വിലയിരുത്താന്‍ കേന്ദ്രം ആറു മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി. രണ്ടുവീതം സംഘങ്ങള്‍ മഹാരാഷ്ട്രയിലും ബംഗാളിലും എത്തി. എന്നാല്‍, കേന്ദ്രസംഘം സ്വന്തം നിലയില്‍ നീങ്ങുകയാണെന്ന് ആരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇന്നലെ മാത്രം സംസ്ഥാനത്ത് 21 പേര്‍ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതില്‍ 19 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ ആലപ്പുഴയും.
ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികള്‍ക്കും അസുഖം ഭേദമായി. സംസ്ഥാനത്ത് ഇനി 114 കൊവിഡ് രോഗികളാണുള്ളത്. 408 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 294 പേരുടെ രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
46,203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 398 പേര്‍ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള എല്ലാവരെയും മൂന്നു ദിവസത്തിനുള്ളില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒരുഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നിന്ന കേരളം ഇപ്പോള്‍ രോഗവ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറി. രോഗികളുടെ എണ്ണം ഏറ്റവും മന്ദഗതിയില്‍ ഇരട്ടിക്കുന്ന സംസ്ഥാനം നിലവില്‍ കേരളമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏപ്രില്‍ 13 മുതല്‍ 19 വരെ കേരളത്തില്‍ രോഗികള്‍ ഇരട്ടിയാകുന്ന തോത് 72.2 ദിവസമാണ്. ദേശീയതലത്തില്‍ രോഗികള്‍ ഏഴരദിവസംകൊണ്ട് ഇരട്ടിയാകുമ്പോഴാണിത്. കേരളം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ഒഡിഷയാണ്. 39.8 ദിവസംകൊണ്ടാണ് ഒഡിഷയില്‍ രോഗം ഇരട്ടിക്കുന്നത്.
ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍: ഡല്‍ഹി - എട്ടര ദിവസം, കര്‍ണാടകം- 9.2 ദിവസം, തെലങ്കാന- 9.4 ദിവസം, ആന്ധ്ര- 10.6, ജമ്മു കശ്മീര്‍- 11.5, പഞ്ചാബ്- 13.1, ഛത്തിസ്ഗഢ്- 13.3, തമിഴ്നാട്- 14, ബിഹാര്‍- 16.4. കേസുകള്‍ ഇരട്ടിയാകാന്‍ 20 ദിവസത്തില്‍ കൂടുതല്‍ വേണ്ടിവരുന്ന സംസ്ഥാനങ്ങള്‍: അന്‍ഡമാന്‍- 20.1, ഹരിയാന- 21, ഹിമാചല്‍- 24.5, ചണ്ഡീഗഢ്- 25.4, അസം- 25.8, ഉത്തരാഖണ്ഡ്- 26.6, ലഡാക്ക് 26.6.
"
https://www.facebook.com/Malayalivartha























