പേ ടിഎം, സൊമാറ്റോ, ബിഗ്ബാസ്‌കറ്റ്, ഡ്രീം11 എന്നിവക്ക് പൂട്ടുവീഴും; ചൈനീസ് കടന്നുകയറ്റത്തിന് കത്രികപൂട്ടിട്ട് ഇന്ത്യ; ചൈനീസ് നിക്ഷേപത്തില്‍ തുടങ്ങാനിരുന്ന പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും തിരിച്ചടി

ചൈനയുടെ ഗൂഡ തന്ത്രങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ നടപടി. വിവിധ രാജ്യങ്ങളിലെ കമ്പനികളില്‍ കാര്യമായി മുതല്‍മുടക്കി കാലക്രമേണ അവിടുത്തെ സാമ്പത്തികരംഗം പോലും നിയന്ത്രിക്കുന്ന ചൈനീസ് തന്ത്രത്തിനാണ് വിദേശനിക്ഷേപ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. മാത്രമല്ല ചൈനീസ് സഹായത്തോടെ തുടരാനിരിക്കുന്ന രാജ്യത്തെ പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റു കമ്പനികള്‍ക്കും തിരിച്ചടിയായെന്നും വിലയിരുത്തല്‍ വരുന്നുണ്ട്. പ്രമുഖ സ്റ്റാര്‍ട്ടപ്പുകളായ പേ ടിഎം, സൊമാറ്റോ, ബിഗ്ബാസ്‌കറ്റ്, ഡ്രീം11 തുടങ്ങി നിരവധി കമ്പനികള്‍ക്കാണ് ഇതുമൂലം ഏറ്റവുംകൂടുതല്‍ പണികിട്ടാന്‍ പോകുന്നത്. ചൈനീസ് നിക്ഷേപകരുടെ പിന്തുണയോടെ കുതിച്ചുചാട്ടത്തിന് ഒരുങ്ങാനിരിക്കുകയായിരുന്നു ഇതില്‍ പലതും. പക്ഷേ ഇന്ത്യയുടെ കത്രിക പൂട്ട് ഇതിനെല്ലാം വിനയായവുകയായിരുന്നു
2019 ല്‍ 3.9 ബില്യന്‍ യുഎസ് ഡോളറാണ് ചൈനീസ് നിക്ഷേപകര്‍ ഇന്ത്യയിലെ വിവിധ കമ്പനികളില്‍ നിക്ഷേപിച്ചത്. 2018 ല്‍ ആകെ രണ്ടു ബില്യന്‍ യുഎസ് ഡോളര്‍ ഇറക്കിയ സ്ഥാനത്താണിത്. ഇങ്ങനെ, രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും വലിയ സാമ്പത്തിക പിന്തുണ നല്‍കുന്ന രാജ്യങ്ങളിലൊന്നായി ചൈന മാറി.
ചൈനയിലെ ഇന്റര്‍നെറ്റ് പ്രമുഖരായ ആലിബാബ ഗ്രൂപ്പും അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആന്റ് ഫിനാന്‍ഷ്യല്‍, ടെന്‍സെന്റ് ഹോള്‍ഡിങ്സ്, ഫോസുണ്‍ ആര്‍സെഡ് ക്യാപിറ്റല്‍ തുടങ്ങിയ കമ്പനികളും മില്യണ്‍ കണക്കിന് ഡോളറാണ് ഇന്ത്യയിലെ വിവിധ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഇറക്കിയത്. പേ ടിഎം, സൊമാറ്റോ, ഡെല്‍ഹിവെറി, ബിഗ്ബാസ്‌ക്കറ്റ്, പോളിസിബാസര്‍, ഉഡാന്‍, ഓയോ ഹോട്ടല്‍സ്, ഓല, ഡ്രീം11 തുടങ്ങിയ കമ്പനികളില്‍ ചൈനയ്ക്ക് നിക്ഷേപം ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം.
അതുപോലെതന്നെ വിദേശ നിക്ഷേപ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തുനിന്നു വരുന്ന നിക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന നിബന്ധനയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ ഏറ്റെടുക്കലുകള്‍ക്ക് പണമിറക്കാനുള്ള ധനസ്ഥിതി ഉള്ളത് ചൈനീസ് കമ്പനികള്‍ക്കുമാത്രമേയുള്ളൂ. അതിനാല്‍ ചൈനയെ ലക്ഷ്യമിട്ടു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഭേദഗതി വരുത്തിയതെന്ന ഉറപ്പു ലഭിക്കുന്നതും.
അടുത്തിടെ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപന ഭീതിയില്‍ ലോകം കഴിയുന്നതിനിടെയായിരുന്നു ഈ നീക്കമെന്നതും ശ്രദ്ധേയമായി. എച്ച്ഡിഎഫ്സിയുടെ 1.75 കോടി ഓഹരികളാണ് ചൈനീസ് ബാങ്ക് സ്വന്തമാക്കിയത്. മാര്‍ച്ച് അവസാനത്തോടെയാണ് ഓഹരി കൈമാറ്റം നടന്നതെന്നാണ് എച്ച്ഡിഎഫ്സി വ്യക്തമാക്കിയത്. ഇതോടെയാണ് വിദേശ നിക്ഷേപം നിയന്ത്രിക്കാനുള്ള നിര്‍ണായക നീക്കത്തിന് കേന്ദ്രം തീരുമാനിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വാങ്ങിയ നടപടി പുതിയ ഭേദഗതിയുടെ പരിധിയില്‍ വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്ഡിഎഫ്സിയുടെ 1.01% ഓഹരികളാണ് ചൈന വാങ്ങിയത്. നിലവില്‍ 10 ശതമാനമോ അതിനു മുകളിലോ ഉള്ള ഓഹരി വാങ്ങലുകള്‍ക്കുമാത്രമാണ് കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വേണ്ടത്.
https://www.facebook.com/Malayalivartha























