ഡിറ്റക്ടീവ് ഫെലൂദ; കുറഞ്ഞ ചെലവില്‍ ഒരു മണിക്കൂര്‍ കൊണ്ട് കൊറോണ വൈറസ് പരിശോധന സംവിധാനം

കുറഞ്ഞ ചെലവില്‍ ഒരു മണിക്കൂര്‍ കൊണ്ട് കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം വികസിപ്പിച്ച് കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍). സി.എസ്.ഐ.ആറിന്‍െറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി) ശാസ്ത്രജ്ഞര്‍ ആണ് പേപ്പര്‍ സ്ട്രിപ്പ് കൊണ്ടുള്ള പരിശോധന സംവിധാനം വികസിപ്പിച്ചത്. ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ 'ഫെലൂദ'യുടെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.
ഡോ. ദേബോജ്യോതി ചക്രബര്‍ത്തിയും ഡോ. സൗവിക് മൗതിയും ചേര്‍ന്നാണ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐ.ജി.ഐ.ബി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പാണ് സി.എസ്.ഐ.ആര്‍. ഒരു മണിക്കൂറില്‍ താഴെ മാത്രമേ ഈ പരിശോധനയ്ക്ക് ആവശ്യമുള്ളൂ. 500 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























