Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

‘ഷെയിം ഓണ്‍ മോദി’; ലോകമെമ്പാടും കോവിഡിനെ നേരിടാൻ കഷ്ട്ടപെടുമ്പോൾ നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ടു പാക്കിസ്ഥാന്‍

23 APRIL 2020 10:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികൾ നിർണായകമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ലോകമെമ്പാടും കോവിഡിനെ നേരിടാൻ കഷ്ട്ടപെടുമ്പോൾ നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ടു പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നു. പാക്ക് ചാരസംഘടനകളുടെ സഹായത്തോടെ അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ് പാകിസ്‌താനിപ്പോൾ. ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തുന്ന ഒരു സൈബര്‍ യുദ്ധം. തന്നെയാണിത് ‘ഷെയിം ഓണ്‍ മോദി’, ‘കയോസ്ഇന്‍ഇന്ത്യ’ തുടങ്ങിയ ഹാഷ് ടാഗുകളാണ് ചൊവ്വാഴ്ച പാക്കിസ്ഥാനില്‍നിന്ന് ട്വിറ്ററില്‍ പ്രചരിക്കുകയായിരുന്നു.

അത് മാത്രമല്ല ‘ഇസ്‌ലാമോഫോബിയ ഇന്‍ ഇന്ത്യ’ എന്ന് അടുത്തിടെ ട്വിറ്ററില്‍ പ്രചരിച്ച ഹാഷ് ടാഗിന്റെ ഉറവിടം പാക്കിസ്ഥാനില്‍നിന്നുള്ള ചില ആളുകളും ബോട്ടുകളും കൃത്രിമമായ ടാസ്‌കുകള്‍ നല്‍കിയാല്‍ മനുഷ്യസഹായമില്ലാതെ പ്രവര്‍ത്തിക്കാനാവുന്ന സോഫ്റ്റ്്‌വെയര്‍ ആണെന്ന് സുരക്ഷാ ഏജന്‍സികളും സ്വതന്ത്ര സമൂഹമാധ്യമ ഉപയോക്താക്കളും കണ്ടെത്തിയിരുന്നു.

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ അറിവോടെയാണ് ഭൂരിഭാഗം ഇന്ത്യവിരുദ്ധ പ്രചാരണവും നടക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ഐഎസ്‌ഐ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്. ഹിന്ദുക്കളുടെ പേരിലുളള വ്യാജഅക്കൗണ്ടുകള്‍ വഴി, ഇന്ത്യന്‍ സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നു വ്യാജപ്രചാരണം അഴിച്ചുവിട്ടു കശ്മീരിലെ മുസ്‌‌ലിംകള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

എന്തായാലും ഇതു സംബന്ധിച്ച് ബുധനാഴ്ച കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇതിനായി പ്രവര്‍ത്തിക്കുന്ന നിരവധി ട്രോള്‍ അക്കൗണ്ടുകളുടെ പട്ടികയും ശേഖരിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമായിരുന്നു ഈ നീക്കം.


ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്ന ക്ലാസിഫൈഡ് ജേണല്‍ പോസ്റ്റ് (സിജെ പോസ്റ്റ്) എന്ന ഫെയ്‌സ്ബുക് പേജ് പാക്കിസ്ഥാനില്‍നിന്നാണു പ്രവര്‍ത്തിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകളും വിഡിയോകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ച് ഇന്ത്യയെ ശിഥിലമാക്കി സ്വതന്ത്ര കശ്മീര്‍, ഖാലിസ്ഥാന്‍, ദ്രാവിഡിസ്ഥാന്‍ എന്നിവ രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബ്രാഹ്മണ വിഭാഗത്തെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബ്രാഹ്മണ വിരുദ്ധ വികാരം സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. വെളുത്ത സ്ത്രീകളായിരുന്നു വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

അന്‍ഷുല്‍ സക്‌സേന എന്ന സ്വതന്ത്ര സമൂഹമാധ്യമ പ്രവര്‍ത്തകന്‍ ഇവരുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലുമുള്ള അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ മുന്‍പ് ഇതില്‍ മിക്കവയിലും ഉറുദു ഭാഷയില്‍ പാക്കിസ്ഥാനെക്കുറിച്ചുള്ള പോസ്റ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കണ്ടെത്തി. ഒരു ഘട്ടത്തില്‍ സിജെ പോസ്റ്റിന്റെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളില്‍ ആഗോളവാര്‍ത്തകള്‍ നിറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഈ അക്കൗണ്ടുകള്‍ ഇന്ത്യ വിരുദ്ധ പോസ്റ്റുകളിലേക്കു ചുവടുമാറിയതായും പരിശോധനയില്‍ കണ്ടെത്തി

തുടര്‍ന്ന് സിജെ പോസ്റ്റ് ഫിവര്‍ എന്ന വെബ്‌സൈറ്റില്‍നിന്ന് 10 ഡോളര്‍ മുതല്‍ 50 പൗണ്ട് വരെ നല്‍കി വാര്‍ത്താ അവതാരകരെ വാടകയ്‌ക്കെടുത്തു. ഈ അക്കൗണ്ടുകളിൽനിന്ന് നല്‍കുന്ന വാര്‍ത്തകള്‍ വീട്ടിലിരുന്നു വായിച്ചു ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി അയച്ചു നല്‍കുകയാണ് അവതാരകര്‍ ചെയ്തിരുന്നത്.


പാക്കിസ്ഥാനില്‍നിന്നു പ്രവര്‍ത്തിക്കുന്ന മിക്ക ബോട്ടുകളും വര്‍ഗീയ കലാപമുണ്ടാക്കാനായി മുസ്‌ലിം വിരുദ്ധ വാര്‍ത്തകളാണു പോസ്റ്റ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്ക് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോഴും സമൂഹമാധ്യമങ്ങളില്‍ സാന്നിധ്യം അറിയിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ കശ്മീരിന്റെ വിശേഷാധികാരം നീക്കി 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇന്ത്യാ വിരുദ്ധ നീക്കം വര്‍ധിച്ചതു കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (57 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends