ജമ്മു കശ്മീരിലേക്കു പാകിസ്താന്‍ കോവിഡ് രോഗികളെ അയയ്ക്കുന്നതായി പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍

ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ്ങ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യക്കെതിരേ കോവിഡ് രോഗബാധിതരെ പാകിസ്താന്‍ 'ജൈവായുധ'മാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് രോഗികളെ ജമ്മു കശ്മീരിലേക്കു തള്ളിവിടാന്‍ പാകിസ്താന്‍ ശ്രമിക്കുന്ന വിവരം സംസ്ഥാന പോലീസ് മേധാവി വെളിപ്പെടുത്തി.
'പാകിസ്താന്‍ ഇതുവരെ ഭീകരരെയാണു കശ്മീരിലേക്ക് അയച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ കോവിഡ് രോഗികളെ കയറ്റിയയയ്ക്കുകയാണ്. ഇക്കാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണം'- ദില്‍ബാഗ് സിങ് പറഞ്ഞു.ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഗന്ദര്‍ബാല്‍ ജില്ലയിലുള്ള കോവിഡ് ക്വാറന്റൈന്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലേക്കു കടത്തിവിടുന്നതിനായി പാക് അധിനിവേശ കശ്മീരിലേക്കു പാകിസ്താന്‍ കോവിഡ് രോഗികളെ അയയ്ക്കുന്നതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച മുമ്പ് സൈന്യം സ്ഥിരീകരിച്ചിരുന്നു. ജമ്മു കശ്മീരില്‍ നാനൂറിലേറെ കോവിഡ് കേസുകളാണു നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരിലേറെയും കശ്മീര്‍ താഴ്വരയില്‍നിന്നുള്ളവരാണ്. രോഗികളില്‍ മൂന്നു പോലീസുകാരും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha

























