Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും

6 വര്‍ഷത്തിനകം ഇന്ത്യയുടെ 'സ്വന്തം 'ഇരട്ട എൻജിൻ യുദ്ധവിമാനം; വരുന്നു. ചില കളികൾ കാണാനും, ചിലത് പഠിപ്പിക്കാനും; നാവിക സേനയ്ക്ക് വേണ്ടി മാറ്റം വരുത്തിയ ലഘുയുദ്ധവിമാനമായ തേജസിന്റെ വിജയകരമായ കപ്പലിലെ ലാന്‍ഡിങ്ങിന് പിന്നാലെ മറ്റൊരു സുപ്രധാനമായ നീക്കവുമായി ഇന്ത്യ

04 JUNE 2020 10:39 PM IST
മലയാളി വാര്‍ത്ത

നാവിക സേനയ്ക്ക് വേണ്ടി മാറ്റം വരുത്തിയ ലഘുയുദ്ധവിമാനമായ തേജസിന്റെ വിജയകരമായ കപ്പലിലെ ലാന്‍ഡിങ്ങിന് പിന്നാലെ മറ്റൊരു സുപ്രധാനമായ നീക്കവുമായി ഇന്ത്യ. നാലാം തലമുറ സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളില്‍ ഏറ്റവും ഭാരം കുറഞ്ഞവയും ചെറുതുമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്. മാര്‍ച്ച് 17-ാനണ് തേജസ് എഫ്ഒസി ആദ്യ പറക്കല്‍ നടത്തിയത്. ബെഗളൂരുവിലായിരുന്നു വിജയകരമായ പരീക്ഷണ പറക്കല്‍. ഇപ്പോഴിതാ തദ്ദേശിയമായി ഇരട്ട എഞ്ചിന്‍ യുദ്ധവിമാനം വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള അനുവാദം എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി ( എ.ഡി.എ)ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കി.

നിലവില്‍ വ്യോമസേനയുടെ ഭാഗമായി മാറിയ തേജസിന്റെ രൂപകല്പന നിര്‍വഹിച്ചത് എ.ഡി.എ ആണ്. മെയ് 22ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തദ്ദേശിയമായി പുതിയ യുദ്ധവിമാനം വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത നേടാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ ഇറക്കുമതി പരമാവധി വെട്ടിക്കുറച്ച് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി.

ആറ് വര്‍ഷത്തിനുള്ളില്‍ പുതിയ യുദ്ധ വിമാനത്തിന്റെ പ്രോട്ടോടൈപ്പിന്റെ പരീക്ഷണം നടക്കുമെന്നും 10 വര്‍ഷത്തിനുള്ളില്‍ അവ സൈന്യത്തിന്റെ ഭാഗമാവുകയും ചെയ്യുമെന്നാണ് നിലവില്‍ കണക്കുകൂട്ടിയിരിക്കുന്നത്. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, ഉടന്‍ സേനയുടെ ഭാഗമാകാന്‍ പോകുന്ന ഐഎന്‍എസ് വിക്രാന്ത് എന്നിവയില്‍ വിന്യസിക്കുന്നതിനായാണ് വിമാനം വികസിപ്പിക്കുന്നത്.

നിലവില്‍ നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയതായി വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. തേജസ് വിമാനത്തിന് ഒറ്റ എഞ്ചിന്‍ മാത്രമാണുള്ളത്.

നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിക്കാനൊരുങ്ങുന്ന വിമാനത്തിന് വ്യോമസേനയ്ക്ക് വേണ്ടി തയ്യാറാക്കിയ അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് പദ്ധതിയിലെ സവിശേഷതകള്‍ ഉണ്ടാകുമെങ്കിലും റഡാര്‍ സിഗ്നലുകളെ കബളിപ്പിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായേക്കില്ലെന്നാണ് വിവരങ്ങള്‍.

പുതിയ വിമാനത്തിനായി തയ്യാറാക്കിയ മൂന്ന് മാതൃകകള്‍ എ.ഡി.എ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ നാവിക സേന ഉപയോഗിക്കുന്ന മിഗ്-29കെ വിമാനങ്ങള്‍ക്ക് പകരക്കാരനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.

ആറ് എയര്‍ ടു എയര്‍ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാകും ഈ വിമാനമെന്നാണ് കരുതുന്നത്. തദ്ദേശിയമായി വികസിപ്പിച്ച തേജസിന്റെ എം.കെ-2 വേരിയന്റിനേക്കാള്‍ കൂടുതല്‍ മികച്ച യുദ്ധവിമാനമാണ് വികസിപ്പിക്കാനായി ലക്ഷ്യമിടുന്നത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരവധി പ്രധാന പോയിൻറുകളിൽ നാവികസേന കപ്പലുകൾ തുടർച്ചയായ സാന്നിധ്യം കാത്തുസൂക്ഷിക്കുന്നു. ദേശ സുരക്ഷയോടൊപ്പം ദുരന്തനിവാരണവും കൂടിയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വിദേശ രാജ്യങ്ങൾക്ക് വരെ ഇതുവഴി സഹായമെത്തിക്കാൻ കഴിയും. മാനുഷിക സഹായവും ദുരന്ത നിവാരണവും തൽക്ഷണം ലഭ്യമാക്കാൻ ഈ വിന്യാസം ഉപകരിക്കും.

കോവിഡിെൻറ പശ്ചാത്തലത്തിൽ ഞങ്ങൾ നേരിട്ട വെല്ലുവിളികൾ വ്യത്യസ്തവും അതുല്യവുമായിരുന്നു. എന്നാൽ, രാജ്യത്തിനായി അത്തരം ആവശ്യങ്ങൾ ഏറ്റെടുക്കാൻ ഇന്ത്യൻ നാവികസേന എപ്പോഴും തയ്യാറാണ്. കൂടുതൽ കപ്പലുകൾ വിന്യസിക്കാനും സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച് യാത്ര നടത്താനും ഞങ്ങൾ ഒരുക്കമാണ്. ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലും രാജ്യത്തിന് മികച്ചത് സമ്മാനിക്കാൻ ഞങ്ങൾ പ്രവൃത്തിക്കും.

 കാര്യങ്ങൾ ഇങ്ങനെ ഓക്കേ എന്നെങ്കിലും നാവിക സേനയിലെ ചിലരെങ്കിലും സോഷ്യൽ മീഡിയ വഴി ശത്രുക്കളുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നുണ്ട്. ഇതേത്തുടർന്നാണ് സേന ശക്തമായ നടപടി സ്വീകരിച്ചത്. ഇന്ത്യൻ നാവികസേനയിലെ രഹസ്യം ചോർത്തൽ റാക്കറ്റ് തകർത്തതിനെ തുടർന്നാണ് ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾ വഴി സെൻസിറ്റീവ് വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്.

റാക്കറ്റുമായി ബന്ധപ്പെട്ട ഏഴ് നാവികരെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനുമായും റാക്കറ്റിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഹവാലയുമായി വരെ ബന്ധമുള്ള പ്രതികളായ നാവികർ നാവിക കപ്പലുകളും അന്തർവാഹിനികളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാനിലേക്ക് അയച്ചിരുന്നുവെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു  (29 minutes ago)

നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി യോഗി ആദിത്യനാഥ്  (40 minutes ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഡിസംബര്‍ 15 മുതല്‍  (51 minutes ago)

വെട്ടിമൂടി പുതച്ചേക്ക് ഷാഫി പറമ്പിലിനെ !! കോണ്‍ഗ്രസില്‍ ഷാഫിക്ക് നേരെ പടയൊരുക്കം ശക്തമെന്ന്; വി ഡി സതീശന്‍ ഗ്രൂപ്പ് പാരവെപ്പ് തുടങ്ങിയെന്ന് പൊട്ടിത്തെറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മി !!! മാങ്കൂട  (1 hour ago)

കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിതില്‍ മനംനൊന്ത് 24 കാരന്‍ ജീവനൊടുക്കി  (1 hour ago)

ഇന്ത്യന്‍ യുവതിയെയും മകനെയും കൊലപ്പെടുത്തി യുഎസില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി 50,000 പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ  (1 hour ago)

ഇരകളെ ഗര്‍ഭിണിയാക്കാന്‍ നിര്‍ബന്ധിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'അമ്മ'യെന്ന് !! സൈബറിടത്തില്‍ ആ കുടുംബത്തെ കീറി മുറിക്കുന്നു; അമ്മ ബീനയ്ക്ക് നേരെ കടുത്ത സൈബറാക്രമണം സഹോദരിയേയും വെറുതെ വിടുന്നില്ല!  (1 hour ago)

കൊച്ചി ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍ വിദഗ്ദ്ധന്‍ മുങ്ങിമരിച്ചു  (3 hours ago)

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  (3 hours ago)

സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് വി.ഡി സതീശന്‍  (3 hours ago)

പിഎം ശ്രീ പദ്ധതിയില്‍ കേരളത്തിന് വേണ്ടി ഇടപെട്ടത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി  (3 hours ago)

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ...... ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് ആഘോഷം - ഗാനമെത്തി.  (4 hours ago)

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി സൈബര്‍ ആക്രമണം നടത്തിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി  (4 hours ago)

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി  (4 hours ago)

Malayali Vartha Recommends