വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്തു കൂടി കാര്‍ കയറിയിറങ്ങി, കുഞ്ഞിന് ദാരുണാന്ത്യം

വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്തു കൂടി കാര്‍ കയറിയിറങ്ങി, കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടമുണ്ടായത്. കാര്‍ പിറകിലോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. കാറിന് പിറകില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ രാധികയെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാപാരിയായ ജസ്ബീര്‍ സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മെഴ്സിഡസ് ബെന്‍സിന്റെ എസ്.യു.വിയാണ് അപകടത്തില്‍പ്പെട്ടത്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























