കിടപ്പ് രോഗിയായ മാതാവിന്റെയും അനുജന്റെയും സഹായത്തോടെ കാണിച്ച ക്രൂരത ആരെയും ഞെട്ടിക്കും... ഉറങ്ങി കിടന്ന പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് മറ്റൊരു ലക്ഷ്യത്തിനായി... പോലീസ് പൊക്കിയപ്പോൾ പുറത്ത് വന്നത്..

ആശ്രിത നിയമനത്തലൂടെ പിതാവിന്റെ ജോലി തട്ടിയെടുക്കാന്‍ അഭ്യസ്തവിദ്യനായ മകന്‍ അച്ഛനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തെലുങ്കാനയിലെ പെടാപ്പള്ളി ജില്ലയിലെ കോട്ടൂര്‍ ഗ്രാമത്തില്‍ 58 കാരനായ എം നരസയ്യയാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ 25 കാരനായ മൂത്തമകന്‍ എം തിരുപ്പതിയാണ് അറസ്റ്റിലായത്. കിടപ്പ് രോഗിയായ മാതാവിന്റെയും 19 കാരനായ അനുജന്റെയും സഹായത്തോടെയായിരുന്നു തിരുപ്പതി അച്ഛനെ കൊന്നത്. മെയ് 26 ന് നടന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് ശനിയാഴ്ചയാണ്.
പോളിടെക്‌നിക് കോഴ്‌സ് പൂര്‍ത്തീകരിച്ച് ജോലിക്കായി കാത്തിരിക്കുന്നയാളാണ് നരസയ്യയുടെ മകന്‍ തിരുപ്പതി. സിംഗാറേനി കോളറീസ് ലിമിറ്റഡ് എന്ന കമ്ബനിയില്‍ പമ്ബ് ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു എം നരസയ്യ. ഇയാളുടെ വിരമിക്കല്‍ തീയതി ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളിലായിരുന്നു.
ഈ സമയത്താണ് മൂത്തമകന്‍ ഞെട്ടിക്കുന്ന സംഭവം ആസൂത്രണം ചെയ്തത്. രോഗബാധിതയായി കട്ടിലില്‍ കഴിയുന്ന മാതാവ് താരയുടെയും അനുജന്‍ രാകേഷിന്റെയും പിന്തുണ പിതാവിനെ കൊല്ലുന്ന കാര്യത്തില്‍ തിരുപ്പതിക്ക് കിട്ടിയിരുന്നു.
മെയ് 23 ന് സഹോദരനെയും മാതാവിനെയും ഗോദാവരിഖനി നഗരത്തിലേക്ക് തിരുപ്പതി അയച്ചു. പിന്നാലെ രാത്രിയില്‍ ഗ്രാമത്തില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ നന്നായി മദ്യപിച്ച ശേഷം വീട്ടിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ ഒരു പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ തിരുപ്പതി അവിടെ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തുകയും പിതാവ് ഹൃദയാഘാതം മൂലം മരിച്ചെന്നും നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് അറിയിക്കുകയും ചെയ്തു. എല്ലാവരും ചേര്‍ന്ന് സംസ്‌ക്കാരം നടത്തുകയും ചെയ്തു.
അതേസമയം തിരുപ്പതിക്ക് പിതാവിന്റെ ജോലി കിട്ടണമെങ്കില്‍ പോലീസുകാരില്‍ നിന്നും എഫ്‌ഐആര്‍ അത്യാവശ്യമായിരുന്നു. ഇതിനായി ധര്‍മാരം പോലീസ് സ്‌റ്റേഷനെ സമീപിക്കുകയും ചെയ്തു. പിതാവ് മദ്യപിച്ച് കിടന്ന് ഉറങ്ങുന്നതിന് ഇടയില്‍ ഹൃദയാഘാതം വന്നു മരിച്ചെന്നായിരുന്നു പറഞ്ഞത്.
നരസയ്യയ്ക്ക് നേരത്തേ തന്നെ ഹൃദ്‌രോഗം ഉണ്ടായിരുന്ന സാഹചര്യമാണ് തിരുപ്പതി മുതലാക്കിയത്. ഇതിന്റെ പേപ്പറുകള്‍ കൈവശം സൂക്ഷിച്ചിരുന്നതിനാല്‍ അത് കാണിക്കുകയും ചെയ്തു.
എന്നാല്‍ ഇന്‍സ്‌പെക്ടര്‍ പ്രേംകുമാര്‍ സംഭവത്തില്‍ കേസ് എടുക്കുകയും അന്വേഷിക്കുകയും ചെയ്തു. പേലാീസിന് സംഭവത്തില്‍ സംശയം തോന്നുകയും പിന്നീട് പിതാവിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് പിതാവിനെ ശ്വാസം മുട്ടിച്ചതായി കണ്ടെത്തിയത്.
പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ തിരുപ്പതി കൊലപാതക വിവരം ഏറ്റെടുക്കുകയും സമ്മതിക്കുകയും ചെയ്തു. പിതാവിന്റെ ജോലി കിട്ടാന്‍ മറ്റ് കുടുംബാംഗങ്ങളുടെ അറിവോടും സമ്മതത്തോടും കുടിയാണ് താന്‍ എല്ലാം ചെയ്തതെന്നും പറഞ്ഞു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അനാരോഗ്യം മൂലം മുമ്ബ് നരസയ്യ ജോലി മതിയാക്കി മകനെ ജോലിക്ക് എടുപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ നരസയ്യയുടെ അപേക്ഷ കമ്ബനി തള്ളിയതിനാല്‍ ഈ നീക്കം വിജയിച്ചിരുന്നില്ല.
തെലുങ്കാനയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സംയുക്ത സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ് എസ് സിസിഎല്‍. സര്‍വീസില്‍ ഇരിക്കുമ്ബോള്‍ ആള് മരിച്ചു പോയാല്‍ അനന്തരാവകാശിക്ക് ജോലി കൊടുക്കണമെന്നാണ് നിയമം. തിരുപ്പതിയുടെ സഹോദരന്‍ രാകേഷിനെയും മാതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























