ഇന്ത്യയെ തളയ്ക്കാന്‍ ഒരു ട്വീറ്ററിനുമാകില്ല; അമൂലിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു

ഇന്ത്യയെ തളയ്ക്കാന്‍ ഒരു ട്വീറ്ററിനുമാകില്ല. അമൂലിനെതിരെ ട്വിറ്റര്‍ നടപടി ഒടുവില്‍ പിന്‍വലിക്കേണ്ടി വന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അമൂലിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ചൈന വിരുദ്ധ പരസ്യത്തെ തുടര്‍ന്ന് ജൂണ്‍ മൂന്നാം തീയതി അമൂലിന്റെ അക്കൗണ്ട് താത്കാലികാലികമായി ട്വിറ്റര്‍ ഡിയാക്റ്റിവേറ്റ് ചെയ്തിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ പിന്താങ്ങി ചൈന വിരുദ്ധ പരസ്യം നല്‍കിയ അമൂലിനെതിരായ ട്വിറ്റര്‍ നടപടി പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചു.
ചൈന വിരുദ്ധ പരസ്യത്തെ തുടര്‍ന്ന് ജൂണ്‍ മൂന്നാം തീയതി അമൂലിന്റെ അക്കൗണ്ട് താത്കാലികാലികമായി ട്വിറ്റര്‍ ഡിയാക്റ്റിവേറ്റ് ചെയ്തിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഈ അക്കൗണ്ടില്‍ നിന്ന് അസാധാരണമായ ചില പ്രവര്‍ത്തനങ്ങള്‍ നടന്നതിനാല്‍ ഈ അക്കൗണ്ട് താല്‍ക്കാലികമായി നിയന്ത്രിച്ചിരിക്കുന്നുവെന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചിരിക്കുന്നത്.
അതേസമയം എന്തിനാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് ചോദിച്ചിട്ടുണ്ടെന്നും ട്വിറ്ററിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അമൂല്‍ മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. മെയ്ഡ് ഇന്‍ ചൈന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചൈനീസ് വ്യാളിയെ 'അമൂല്‍ ഗേള്‍' എതിര്‍ക്കുന്നതായാണ് പരസ്യത്തിലുള്ളത്. പരസ്യത്തില്‍ അമൂല്‍ എന്നെഴുതിയതിന്റെ താഴെയായി 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്നും കാണാം. എന്നാല്‍ ഇത് അമൂലിന്റെ നിലപാടല്ലെന്നും രാജ്യത്തെ സാധാരണക്കാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ലളിതമായും സരസമായും അവതരിപ്പിക്കുകയാണ് പരസ്യത്തിലൂടെ ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ 55 വര്‍ഷമായി അമൂല്‍ ഇത്തരത്തിലുള്ള പരസ്യങ്ങളാണ് നല്‍കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഇതിനെതിരെ 'അമൂല്‍' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വിറ്ററില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇന്ത്യക്കാര്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നത്.
https://www.facebook.com/Malayalivartha


























