ഇന്ത്യയുടെ ഇരുമ്പു മറയ്ക്ക് മുന്നില്‍ വീണ് ചൈന; രക്ഷിയില്ല മണിച്ചിത്രപ്പൂട്ട് റെഡി.

പ്രധാനമന്ത്രിയുടെ ആക്ട് ഈസ്റ്റ് നയം ഒരു ഇരുമ്പ് മറയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തീര്‍ത്തിരിക്കുന്നത്. ചൈനയുടെ ഭാഗത്തു നിന്നും കരയിലുണ്ടാകുന്ന ഏതൊരു നീക്കത്തിനും കരയിലും കടലിലും നയതന്ത്ര രംഗത്തും ശക്തമായ തിരിച്ചടി കൊടുക്കാന്‍ ഭാരതമിന്ന് പ്രാപ്തമാണ്. ഏതൊരാക്രമണത്തിനും പൂര്‍ണ്ണ സജ്ജമായൊരു നാവിക സേനാ താവളം 2019ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഭാരതമവിടെ നിര്‍മ്മിച്ചു.
ഭാരതവുമായി ഇടഞ്ഞാല്‍ ചൈനയുടെമേല്‍ നാവിക ഉപരോധമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭാരതത്തിനാവും. ചൈനീസ് വ്യാപാരത്തിന്റെ എണ്‍പത് ശതമാനം കടന്നുപോകുന്നത് ഇതിലൂടെയായതിനാല്‍ ഇത്തരമൊരു സമീപനമുണ്ടായാല്‍ ചൈനയുടെ വ്യാപാര ചെലവ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനും മറ്റൊരു സമുദ്രപാതയെ ചൈനക്ക് കണ്ടത്തേണ്ടതായും വരും. ഭാരതത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകരും വിധം 2014ല്‍ പ്രധാനമന്ത്രി രൂപം കൊടുത്ത ആക്ട് ഈസ്റ്റ് നയം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചു. ഇതിന്റെ ഭാഗമായി സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് ചാങ്ങി തുറമുഖം ഇന്ത്യന്‍ നാവിക സേനയ്ക്ക് ഉപയോഗിക്കാനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. തൊട്ടടുത്തുള്ള ഇന്തോനേഷ്യയുടെ സബാങ് തുറമുഖം വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം ഭാരതത്തിനു ലഭിച്ചു. ഇന്ത്യയുടെ പുതിയ നീക്കത്തിലൂടെ ചൈനയുടെ എണ്ണ - പ്രകൃതി വാതക ചരക്ക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക സാന്നിധ്യം കടന്നു മാത്രമേ മലാക്ക കടലിടുക്കിലൂടെ പോകാന്‍ സാധിക്കൂ.
മാലദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള നാവിക ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഭാരതത്തിന്റെ മറ്റൊരു പ്രധാന തന്ത്രം. ബംഗ്ലാദേശിനെ ചൈന മുതലെടുക്കുന്നത് തടയിടാന്‍ 5 ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായമാണ് ഇന്ത്യ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കടലിലൂടെ ഇന്ത്യയെ മ്യാന്മറുമായി ബന്ധിപ്പിക്കുന്ന കലാഡന്‍ മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി പ്രോജെക്റ്റിലൂടെ ആ രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ചൈന നല്‍കുന്ന വായ്പയ്ക്ക് ആറര ശതമാനം പലിശ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കിയ പുതിയ വായ്പയ്ക്ക് ഒരു ശതമാനമാണ് പലിശ. പകരമായി ചൈനീസ് അധീനതയിലുള്ള ഹീബന്‍ടോട്ട തുറമുഖത്തിന് തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ഹീബന്‍ടോട്ട വിമാനത്താവളം നേടിയെടുക്കാന്‍ ഭാരതത്തിന് സാധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഏഡന്‍ കടലിടുക്കില്‍ ജിബൂട്ടിയിലെ ചൈനീസ് തുറമുഖത്തിന് ബദലായി തൊട്ടടുത്ത് ഒമാനില്‍ ഭാരതവും തുറമുഖം തുറന്നു. അറബിക്കടലില്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് നല്‍കിയ ഗ്വാദര്‍ തുറമുഖത്തിന് അടുത്തായി ഇറാനില്‍ ഇന്ത്യ നിര്‍മിച്ച ചബ്ബാര്‍ തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ സേഷ്യല്‍സ്, മൗറീഷ്യസ്, മഡഗാസ്‌കര്‍, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ തുറമുഖം നിര്‍മിക്കാന്‍ ഭാരതത്തിന് പുതുതായി അനുമതി ലഭിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കയുടെയും ഇന്ത്യയുടേയും നാവിക താവളങ്ങള്‍ പരസപരം ഉപയോഗിക്കാനുള്ള കരാര്‍ ഇരു രാജ്യങ്ങളും 2016ല്‍ ഒപ്പുവച്ചിരുന്നു. സമാന സഹകരണം ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഭാരതത്തിനുണ്ട്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലൂടെ തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഹകരണം വ്യാപിപ്പിക്കുകയും നാവിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ - ജപ്പാന്‍ - അമേരിക്ക എന്നിവര്‍ ചേര്‍ന്നുള്ള സൈനിക അഭ്യാസം ചൈനയ്ക്കുള്ള വലിയൊരു മുന്നറിയിപ്പായിരുന്നു.
https://www.facebook.com/Malayalivartha


























