കേജരിവാളിന്റെ തീരുമാനം റദ്ദാക്കി ഗവര്‍ണര്‍; ഡല്‍ഹിയില്‍ എല്ലാവര്ക്കും ചികിത്സ നല്‍കണം

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലും ഏതാനും സ്വകാര്യ ആശുപത്രികളിലും ഡല്‍ഹി നിവാസികള്‍ക്ക് മാത്രം ചികിത്സ നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജൽ റദ്ധാക്കി. ഡല്‍ഹിയില്‍ എല്ലാവര്ക്കും ചികിത്സ നല്‍കുമെന്നും ഡല്‍ഹി നിവാസിയല്ല എന്ന കാരണത്താന്‍ ഒരാള്‍ക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുകയുംവേണ്ട ചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ കുത്തൊഴുക്ക് തടയുന്നതിനാണിതെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഈ തീരുമാനത്തെ ന്യയീകരിച്ചിരുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികളില്‍ നിയന്ത്രണങ്ങളില്ല.
തീരുമാനമെടുക്കും മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പൊതുജനാഭിപ്രായം തേടിയിരുന്നു. 90 ശതമാനം പേരും ചികിത്സ ഡല്ഹിക്കാര്ക്ക്മാത്രമായി ചുരുക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണു അന്തിമതീരുമാനമെടുത്തത്.കേജ്രിവാളിന്റെ തീരുമാനം മലയാളികളുള്‍പ്പടെ ഇതര സംസ്ഥാനക്കാരെ ആശങ്കപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























