ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മുംബൈ പോലീസുമായി പരസ്പര ധാരണയുണ്ടാക്കാതെ അറസ്റ്റ് നടപടി കൈക്കൊണ്ടതെന്ന് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മുംബൈ പോലീസും ഡല്‍ഹി പോലീസും തമ്മില്‍ പരസ്പര ധാരണയും, ഏകോപനവും ഇല്ലെന്നു കാണിച്ച് ശര്‍മിള ഗോഖെ എന്ന നിയമ അധ്യാപിക നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
വാതുവെപ്പുകാരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് മുംബൈക്ക് പോയത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. പോലീസില്‍ ഏകോപനമില്ലാത്തതിനാല്‍ കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha