Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബ്രിട്ടനിലും കലാപകൊടുങ്കാറ്റ് ; പ്രതിഷേധക്കാരെ ഭയന്ന് വിൻസ്റ്റൻ ചർച്ചിലിനെ കൂട്ടിലാക്കി ബോറിസ് ജോൺസൺ ; ചരിത്രം തിരുത്തിയെഴുതുമോ എന്ന ഭയത്തിൽ ലോകം  

13 JUNE 2020 08:21 AM IST
മലയാളി വാര്‍ത്ത

ജോർജ് ഫ്ലോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിലാരംഭിച്ച കലാപം ഇതുവരെ ശമിച്ചിട്ടില്ല .വിവിധ ലോക രാജ്യങ്ങളിലേക്ക് ആ കലാപത്തിന്റെ തീപ്പൊരി കത്തിപ്പടരുകയും ചെയ്തു . ബ്രിട്ടനിലെയും സ്ഥിതി മറ്റൊന്നല്ല

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ സഖ്യകക്ഷികളോടൊപ്പം വിജയത്തിലേക്ക് നയിച്ചത് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലായിരുന്നു. ലണ്ടനിലെ പാർലമെന്റ് ചത്വരത്തിൽ ചർച്ചിലിന്റെ പ്രതിമ സ്ഥാപിച്ചാണ് ബ്രിട്ടിഷുകാർ മരണശേഷം അദ്ദേഹത്തെ ആദരിച്ചത്. എന്നാൽ അമേരിക്കയിലെ മിനിയപ്പലിസിൽ പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ‌്ഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലും അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ ചർച്ചിലിന്റെ പ്രതിമ സംരക്ഷിക്കാൻ പാടുപെടുകയാണ് ബോറിസ് ജോൺസൻ സർക്കാർ.

കൺസർവേറ്റീവ് പാർട്ടി നാടു ഭരിക്കുമ്പോൾ അവരുടെ ഏറ്റവും ആരാധ്യനായ നേതാവിന്റെ പ്രതിമ തകർക്കപ്പെട്ടാൽ അതിന്റെ നാണക്കേടും അപമാനവും വലുതാകും. അതുകൊണ്ടുതന്നെ പ്രതിമ കൂട്ടിലടച്ച് സംരക്ഷിക്കുകയാണ് സർക്കാർ. ഒരാഴ്ചയിലേറെയായി കത്തിപ്പടരുന്ന പ്രതിഷേധാഗ്നി വാരാന്ത്യത്തിൽ വീണ്ടും ശക്തിയാർജിക്കുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുർന്നാണ് പാർലമെന്റ് ചത്വരത്തിലെ ചർച്ചിൽ പ്രതിമയെ അധികൃതർ പെട്ടിയിലാക്കിയത്. കഴിഞ്ഞദിവസത്തെ പ്രതിഷേധത്തിനിടെ ചിലർ ചർച്ചിൽ പ്രതിമയിൽ ‘വർഗീയവാദി’ എന്ന് പെയിന്റുകൊണ്ട് എഴുതിയിരുന്നു.

മഹാത്മാഗാന്ധി, നെൽസൻ മണ്ഡേല, ഏബ്രഹാം ലിങ്കൻ, ലോയിഡ് ജോർജ്, ലോർഡ് കാനിങ് തുടങ്ങിയ ചരിത്രപുരുഷന്മാരുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് ചത്വരത്തിന് കനത്ത പൊലീസ് കാവലും സർക്കാർ ഏർപ്പെടുത്തി. കറുത്തവർഗക്കാരുടെ പ്രതിഷേധം ഭയന്നു പ്രമുഖരുടെയെല്ലാം പ്രതിമകൾക്കു സംരക്ഷണം നൽകേണ്ട സ്ഥിതിയിലാണ് ബ്രിട്ടനിലെ സ്ഥിതിഗതികൾ. അമേരിക്കയിൽ തുടങ്ങി, പാശ്ചാത്യ ലോകത്തേക്കു പടർന്ന കറുത്തവന്റെ പോരാട്ടം ഭയത്തോടെയാണ് പലരും കാണുന്നത്. അടിച്ചമർത്തപ്പെട്ടവന്റെ പുതിയ തലമുറ ഉയർത്തുന്ന രോഷത്തിൽ പല പൈതൃകങ്ങളും സംരക്ഷിക്കാൻ പാശ്ചാത്യലോകം പാടുപെടും എന്നുറപ്പ്.

ആഫ്രിക്കൻ നാടുകളിൽനിന്നും വർഷങ്ങൾക്കു മുമ്പ് ചങ്ങലകളിൽ കെട്ടി തെരുവുകളിൽ വിറ്റഴിക്കപ്പെട്ട അടിമകളുടെ കൊച്ചുമക്കൾ ഉയർത്തെഴുന്നേൽക്കുമ്പോൾ തെറ്റായി രേഖപ്പെടുത്തിയ പലതും തിരുത്തിയെഴുതപ്പെടുമോ എന്ന ഭീതിയിൽ ചരിത്രം വിറച്ചുനിൽക്കുകയാണ്.

രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അടിമ വ്യാപാരികളുടെയും അവരുമായി ബന്ധമുള്ളവരുടെയും 78 പ്രതിമകൾ ലക്ഷ്യമിട്ടാണ് പ്രക്ഷോഭകാരികളുടെ പോരാട്ടം.

80,000 ആഫ്രിക്കക്കാരെ അമേരിക്കയ്ക്കു വിറ്റ എഡ്വേർഡ് കോൾസ്റ്റന്റെ പ്രതിമ തകർത്ത് ഹാർബറിൽ താഴ്ത്തിയ ബ്രിസ്റ്റോളിലെ പ്രതിഷേധക്കാരിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ നീക്കം രാജ്യമെങ്ങും ശക്തി പ്രാപിച്ചിരിക്കുന്നത്. ചില പ്രതിമകൾ നീക്കം ചെയ്യുന്നതിനോട് ഭരണനേതൃത്വത്തിനും എതിർപ്പില്ലെങ്കിലും ആളുകൾ അക്രമാസക്തരായി കൂട്ടംകൂടി പ്രതിമകൾ തകർക്കുന്ന രീതി അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.

പ്രതിമകൾ തകർക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ രംഗത്തെത്തി. ചർച്ചിലിന്റെ പ്രതിമ ലക്ഷ്യമിട്ടുള്ള പ്രക്ഷോഭം യുക്തിരഹിതവും രാജ്യത്തിനു തന്നെ നാണക്കേടുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹം പണ്ടുപറഞ്ഞ പല അഭിപ്രായങ്ങളും നമുക്കിപ്പോൾ സ്വീകാര്യമല്ലായിരിക്കാം, എന്നാൽ രാജ്യത്തെ രക്ഷിച്ച ധീരനായ നേതാവിനെ അപമാനിക്കാൻ ആവില്ല. ഭൂതകാലത്തെ എഡിറ്റ് ചെയ്യാനോ സെൻസർ ചെയ്യാനോ സാധ്യമല്ലെന്നും പ്രതിമ കൂടുകെട്ടി സംരക്ഷിക്കുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends