ചൈനീസ് അതിര്‍ത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാണന്നും തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും കരസേനാ മേധാവി

ചൈനീസ് അതിര്‍ത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാണന്നും തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും കരസേനാ മേധാവി എം.എം. നരവനെ. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നു വരുനനു. സൈനിക മേധാവികള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് സൈനികര്‍ പിന്‍മാറിയിട്ടുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു. മേയ് മാസത്തിന്റെ തുടക്കം മുതലാണ് പാങ്കോംഗ് തടാക മേഖലയില്‍ ഏറ്റുമുട്ടലും ചൈനീസ് കടന്നുകയറ്റവും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
പിന്നാലെ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സൈനിക ശക്തി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ നടന്നു വരികയാണ്.
" f
https://www.facebook.com/Malayalivartha


























