Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ചെന്നൈ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്? രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും... ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി...

13 JUNE 2020 02:05 PM IST
മലയാളി വാര്‍ത്ത

ചെന്നൈ കോവിഡിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട് .

ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലേക്ക് ഇ- പാസ് നല്‍കുന്നത് തൽക്കാലം നിര്‍ത്തിവെച്ചു. അടിയന്തര ചികിത്സാ ആവശ്യത്തിന് മാത്രമേ ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇപ്പോള്‍ പാസ് നല്‍കുന്നുള്ളു. എന്നാല്‍ കേരളത്തിലേക്ക് ഉള്‍പ്പടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള പാസ് ഇപ്പോഴും നൽകുന്നുണ്ട്. കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ മാത്രം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുകയാണ്.

കൂടുതല്‍ ഇളവ് നല്‍കിയതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചെന്നൈയിലുണ്ടായിരിക്കുന്നത്. മരണനിരക്കും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ഏകോപന ചുമതലയുള്ള മന്ത്രിമാരും ഡോകടര്‍മാരുടെ വിദഗ്ധ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു. കുറഞ്ഞത് 14 ദിവസത്തേക്ക് എങ്കിലും പൂർണമായി അടച്ചിടണമെന്നാണ് നിര്‍ദേശം.

അതേസമയം ഇപ്പോൾ ജനം കടകളിലേക്ക് എത്തുന്നില്ലെന്നും രോഗവ്യാപനം തടഞ്ഞാല്‍ മാത്രമേ സാമ്പത്തിക രംഗം ഉണരൂവെന്നും വ്യാപാര സംഘടനകളും സര്‍ക്കാരിനെ അറിയിച്ചു.

അതിനിടെ ചെന്നൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ന് രാജീവ് ഗാന്ധി ആശുപത്രിയിലെ നാല് ഡോക്ടർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം 15 ആയി ഉയര്‍ന്നു

ചെന്നൈ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന 43 എംബിബിഎസ് വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ 56 വി‌ദ്യാർഥികളാണ് ഇവിടെയുള്ളത്.. മറ്റുള്ളവർക്കു പരിശോധന നടത്തുന്നതിനു നടപടി തുടങ്ങിയതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു

ഇതിനിടെ ക്വാറന്റീൻ നിർദേശം ലംഘിച്ചു പുറത്തിറങ്ങിയ 40 പേർക്കെതിരെ കേസ് എടുത്തു . ഏറ്റവും കൂടു തൽ കോവിഡ് ബാധിതരുള്ള റോയപുരം, തൊണ്ടയാർപേട്ട് എന്നിവിടങ്ങളിലാണു കൂടുതൽ കേസുകൾ. ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപ‌ടിയുണ്ടാകുമെന്ന് കോർപറേഷൻ അറിയിച്ചു. ഇതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .

കോവിഡ് പരിശോധന നടത്തിയവർ, ഫലം നെഗറ്റീവാണെങ്കിലും പനിയുൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നു ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ. ലക്ഷണങ്ങളില്ലെങ്കിൽ കോവിഡ് ഫലം നെഗറ്റീവാണെങ്കിൽ ‌ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ, കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ക്വാറന്റീനിൽ കഴിയണമെന്നു അദ്ദേഹം ‌വ്യക്തമാക്കി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (11 minutes ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (20 minutes ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (28 minutes ago)

ഗവർണർ നടത്തിയ വി സി നിയമനം  (37 minutes ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (40 minutes ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (55 minutes ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (1 hour ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (1 hour ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (1 hour ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (2 hours ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (2 hours ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (3 hours ago)

Malayali Vartha Recommends