Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..

03 JULY 2020 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

 ലോകം കൈപ്പിടിയിലൊതുക്കാൻ വെമ്പുന്ന ചൈനീസ് വ്യാളിക്ക്, ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അടിമുടി പേടിയാണ്. ആ പേരു കേൾക്കുമ്പോൾതന്നെ ചൈന കാതുകൾ കൂർപ്പിക്കും...വിറയ്ക്കും... ഇത് നല്ലതു പോലെ മനസ്സിലാക്കിയിട്ടുണ്ട് ഇന്ത്യ ..

1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വന്നതും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കിയതുമാണ് അന്ന് ചൈനയെ പ്രകോപിപ്പിച്ചത് ..

ഇപ്പോൾ ഇന്ത്യ - ചൈന അതിർത്തി തർക്കം രൂക്ഷമായിരിക്കെ ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഭാരതരത്ന നൽകാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത് .

സംഘപരിവാർ സംഘടനയായ ഭാരത് - ടിബറ്റ് സഹയോഗ് മഞ്ച് (ബിടിഎസ്എം) ആണ് ദലൈമാമയ്‌ക്ക് ഭാരതരത്ന നൽകി ആദരിക്കണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നിൽ വെച്ചത്.

ചൈനീസ് സർക്കാരിൻ്റെ ടിബറ്റൻ അധിനിവേശത്തിൻ്റെ പ്രതീകമായ ദലൈമാമയ്‌ക്ക് ഭാരതരത്ന നൽകുന്നതിലൂടെ ചൈനയ്‌ക്ക് ശക്തമായ മറുപടി നൽകാൻ കഴിയുമെന്ന് ബിടിഎസ്എം വ്യക്തമാക്കുന്നു. ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനുള്ള മറുപടിയായി ഈ തീരുമാനത്തെ പരിഗണിക്കണമെന്നും കേന്ദ്രത്തോടെ സംഘടന ആവശ്യപ്പെടുന്നു.

ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതിന്റെ ചൈനീസ് മറുപടിയായിരുന്നു 1962ലെ യുദ്ധമെങ്കിൽ ഇപ്പോൾ ചൈനക്ക് ഇന്ത്യ നൽകുന്ന കനത്ത പ്രഹരമാണ് ദലൈലാമയ്ക്ക് ഭാരത രത്ന നൽകുന്നത്

ബിടിഎസ്എമ്മിൻ്റെ ആവശ്യം സജീവ പരിഗണനയിലുണ്ടെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ.

ചൈനയുടെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പുണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ നിലവിലെ സാഹചര്യമടക്കമുള്ള എല്ലാ വശങ്ങളും പഠിച്ച ശേഷമാകും കേന്ദ്രത്തിൻ്റെ തീരുമാനം. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം വിവിധ രാജ്യങ്ങൾ ഉന്നയിച്ചിട്ടുള്ളതിനാൽ ചൈനയെ പ്രകോപിപ്പിക്കുന്ന തീരുമാനങ്ങൾ ഈ ഘട്ടത്തിൽ സ്വീകരിക്കരുതെന്ന ഉപദേശവും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.

ജൂലൈ ആറിനാണ് ദലൈലാമയുടെ ജന്മദിനം. ‘അറിവിന്റെ അധിപൻ’ എന്നാണ് ദലൈലാമ എന്ന വാക്കിനർഥം. 16–ാം നൂറ്റാണ്ടിലെ മംഗോളിയൻ രാജാവ് ടിബറ്റിലെ ഒരു ബുദ്ധഭിക്ഷുവിന്റെ ജ്‌ഞാനത്തിൽ ആകൃഷ്‌ടനായി അനുയായിയായി. അന്നു രാജാവ് സമ്മാനിച്ച ബഹുമതിയാണു ദലൈലാമ.

ആ പാരമ്പര്യത്തിലെ ഇങ്ങേയറ്റത്തുള്ള ദലൈലാമയെ തേടി 1989–ൽ സമാധാനത്തിനുളള നൊബേൽ പുരസ്കാരം, 1994–ൽ ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് ഫ്രീഡം മെഡൽ, 2006–ൽ യുഎസ്എ പരമോന്നത സിവിലിയൻ ബഹുമതി, 2011–ൽ മഹാത്മാഗാന്ധി രാജ്യാന്തര സമാധാന സമ്മാനം, 2015–ൽ ലിബർട്ടി പുരസ്കാരം, ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള (ഏകദേശം 9.45 കോടി രൂപ ) ബ്രിട്ടനിലെ ടെംപിൾടൺ സമ്മാനം ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (4 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (16 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (32 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends