കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു; കര്‍ണാടകയില്‍ കോവിഡ് സമൂഹ വ്യാപനം
കർണാടകയിൽ കോവിഡ് കേസുകൾ കൈവിട്ടുപോകുന്നു. സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം സംഭവിച്ചതായും കാര്യങ്ങള്‍ കൈവിട്ട് പോയെന്നും മന്ത്രി ജെ.സി മധുസ്വാമി വാർത്താ സമ്മേളനത്തിൽവ്യക്തമാക്കി. പരമാവധി ശ്രമിച്ചിട്ടും സമൂഹ വ്യാപനം തടയാനായില്ലെന്നും തുമകൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി വ്യക്തമാക്കി.
കേസുകള്‍ കൂടുന്നു എന്നതല്ല ആശങ്കയുണ്ടാക്കുന്നത്. സമൂഹ വ്യാപനമാണ്. സമൂഹ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. ഇനി ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള സഹകരണത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നും മധുസ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗ്രാമീണ മേഖലകളില്‍ കൂടി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അത് സമൂഹ വ്യാപനം തന്നെയാണെന്ന് വ്യക്തമാണ്. കോവിഡ് ബാധിച്ച് തുമകൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എട്ട് പേരുടെ നില ഗുരുതരമാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha