രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലുംസമൂഹ വ്യാപനം നടന്നു എന്ന് പറയാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി ഹർഷവർധൻ .. ഇന്ത്യയിലെ നിലവിലെ കൊവിഡ് കേസുകളിൽ 90 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് . മരണങ്ങളിൽ 86 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ് . ഇത് സമൂഹ വ്യാപന ലക്ഷണമായി കാണാൻ കഴിയില്ല
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലുംസമൂഹ വ്യാപനം നടന്നു എന്ന് പറയാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി ഹർഷവർധൻ .. ഇന്ത്യയിലെ നിലവിലെ കൊവിഡ് കേസുകളിൽ 90 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് . മരണങ്ങളിൽ 86 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ് . ഇത് സമൂഹ വ്യാപന ലക്ഷണമായി കാണാൻ കഴിയില്ല .
മരണ നിരക്ക് 2.75 ശതമാനമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത് രാജ്യമാണ് ഇന്ത്യ. ഇവിടെ പത്തുലക്ഷത്തിൽ 538 എന്ന രീതിയിലാണ് കൊവിഡ് രോഗികൾ. കൊവിഡ് രോഗം ഏറ്റവും മോശമായി ബാധിച്ച ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞെന്നുംകേന്ദ്ര മന്ത്രി ഹർഷവർധൻ വ്യക്തമാക്കി
ഏതാനും ചില മേഖലയില്‍ രോഗവ്യാപനം ഉയര്‍ന്ന തോതില്‍ ആണെങ്കിലും എന്നാല്‍ രാജ്യം മൊത്തത്തിലെടുത്താല്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,67,296 ആയി ഉയര്‍ന്നു. 2,69,789 പേരാണ് നിലവില്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 4,76,978 പേര് രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha