ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു...
ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന അലിപിരിയിലും തിരുമലയിലും ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പരിശോധന നടത്തുന്നുണ്ട്.
ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കിടയിലും റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നു. ക്ഷേത്ര ഭാരവാഹികള്‍ നല്കുന്ന കണക്കനുസരിച്ച് ജൂലൈ 9, 10 ദിവസങ്ങളില്‍ 3,569 ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ആ പരിശോധനയിലാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. ജൂണ്‍ 18 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തിയ 700 ഭക്തരെ തിരഞ്ഞെടുത്ത് കൊവിഡ് പരിശോധന നടത്തിയിരുന്നെന്നും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്നുമാണ് ക്ഷേത്ര മാനേജ്മെന്റിന്റെ അവകാശവാദം.
"
https://www.facebook.com/Malayalivartha