ലണ്ടനില്‍ വാക്സിന് പരീക്ഷണത്തിനു സ്വന്തം ശരീരം വിട്ടുകൊടുത്ത വരില്‍ ഇന്ത്യന്‍ വംശജനും
രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ ദീപക് പലിവാല്‍ ലോകനന്മയ്ക്കു വേണ്ടി വളണ്ടിയറായി. ലണ്ടനില്‍ ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന് പരീക്ഷണത്തിനു സ്വന്തം ശരീരം വിട്ടുകൊടുത്തു ഈ ഇന്ത്യന്‍ വംശജന്.
കോവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുന്നതായി കഴിഞ്ഞ ഏപ്രില്‍ 16-നാണ് ദീപക് അറിഞ്ഞത്. 26-ന് വളണ്ടിയര്‍മാര്‍ക്കായുള്ള വൈദ്യപരിശോധനയില്‍ പങ്കെടുത്ത് പേരു നല്കി.
സുഹൃത്തുക്കള്‍ പിന്തുണച്ചെങ്കിലും ഭാര്യയടക്കം കുടുംബാംഗങ്ങള്‍ കടുത്ത എതിര്‍പ്പുന്നയിച്ചു. പിന്തിരിയാന് ദീപക് തയാറായില്ല. പരീക്ഷണ വാക്സിന് കുത്തിവയ്ക്കുന്നതിനു മുമ്പ് അധികൃതര്‍ വരുംവരായ്കകളെപ്പറ്റി വിശദമായി വിവരിച്ചു. പരീക്ഷണത്തിനിടെ ഒരു വളണ്ടിയര്‍ മരിച്ചെന്നറിഞ്ഞിട്ടും ദീപക് ഉറച്ചുനിന്നു.
കോവിഡിനെതിരായ ലോകത്തിന്റെ പോരാട്ടത്തിന് എന്തു സംഭാവന നല്കാന് കഴിയുമെന്നുള്ള ചിന്തയിലായിരുന്നു താനെന്നു ദീപക് പറയുന്നു. ബുദ്ധി കൊണ്ടു സഹായിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണു മനുഷ്യരിലുള്ള വാക്സിന് പരീക്ഷണത്തിനു സ്വയം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
കുത്തിവയ്പ്പും നിരീക്ഷണകാലവും വിജയകരമായി പിന്നിട്ട ദീപക്കിനെ കുടുംബം ആശ്വാസത്തോടെ സ്വീകരിച്ചു. ഇനിയൊരിക്കല്‍ ഇത്തരമൊരു പരീക്ഷണത്തിനു സമ്മതിക്കില്ലെന്നു ഭാര്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha