കേന്ദ്രം ഡോവലിനെ ഇറക്കിയത് വെറുതെയല്ല; സ്വപ്ന കേസിന്റെ പോക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തേക്ക്; അന്വേഷണ പുരോഗതി നേരിട്ട് അന്വേഷിച്ച് അമിത്ഷാ; കേരളത്തിലെ എല്ലാ സ്വര്‍ണക്കടത്ത് ഫയലുകളും അരിച്ചുപെറുക്കുന്നു; ഇത് കേരളത്തിനുള്ള കെണി

എല്ലാ ദിവസവും സ്വപ്നാ കേസില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് കേന്ദ്രം നേരിട്ട് തിരക്കണമെങ്കില്‍ അത്രമാത്രം പ്രാധാന്യമുള്ള ഒരു കേസായിരിക്കണം. കേന്ദ്രം കേരളത്തിലെ സ്വപ്ന കേസിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് കണ്ടിട്ട് വളരെ അസാധാരണമായി തോന്നുകയാണ്. കേസ് അത്യന്തം ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വീക്ഷിച്ചുവരുന്നത്. അന്വേഷണ പുരോഗതി ദിനംപ്രതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടു നിരീക്ഷിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കേസ് എത്രത്തോളം ഗൗരവമായി കേന്ദ്രം എടുക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന ഹബ്ബായും ചിത്രീകരിക്കപ്പെടുന്നു. സ്വര്‍ണക്കടത്തു മാത്രമല്ല, വര്‍ഷങ്ങളായി രാജ്യരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃംഖലയുടെ ഭാഗമാണിതെന്നാണു നിരീക്ഷണം. അതിനു വ്യക്തത വരുത്തുന്ന രീതിയില്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് എന്‍ഐഎ അന്വേഷണം. കടത്ത് പിടികൂടിയതിന്റെ രണ്ടാമത്തെ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലോടെയാണു അന്വേഷണ ചിത്രം മാറിയത്. കേരളവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ സ്വര്‍ണകടത്തു കേസുകളുടെ ഫയല്‍ വിളിപ്പിച്ച ആഭ്യന്തര മന്ത്രാലയം അതിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ചു ഉയര്‍ന്ന ആരോപണങ്ങളും പരിശോധിച്ചു. സംഘടിത സ്വര്‍ണക്കടത്ത് ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ വിശദീകരിച്ചു. ധന, വിദേശകാര്യ മന്ത്രിമാരും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത, ആറിന് വൈകിട്ടു നടന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ 7ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസുമായി വിഷയം ചര്‍ച്ചചെയ്തു.
പ്രധാനമായും കേരളത്തിലെ 3 വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു 10 വര്‍ഷത്തിനിടെയുണ്ടായ സ്വര്‍ണക്കടത്തു കേസുകളുടെ വിവരം കസ്റ്റംസ്, ഡിആര്‍ഐ ഏജന്‍സികള്‍ മന്ത്രാലയത്തിനു കൈമാറി. അതിന്റെ വേരുകളും ഇപ്പോഴത്തെ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കുമെന്നാണു സൂചനകള്‍. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച തീവ്രവാദ കേസുകളുടെ ഫയലുകളും വിളിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ്, റോ എന്നീ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വ്യക്തമായ സൂചനകള്‍ കൂടി കണക്കിലെടുത്താണ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയത്. ഭീകരപ്രവര്‍ത്തനത്തിന് സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചപണം ഉപയോഗിച്ചുവെന്നാണു നിഗമനം. ദിവസവും എന്‍ഐഎ മേധാവി മുഖേനയാണു മന്ത്രാലയത്തിന്റെ അന്വേഷണത്തിന്റെ വിലയിരുത്തല്‍. കേസിലെ പ്രധാനപ്രതികളെന്നു സംശയിക്കുന്നവര്‍ പിടിയിലായതോടെ എന്‍ഫോഴ്സ്മെന്റ് വിഭാഗവും അടുത്തദിവസം അന്വേഷണം ആരംഭിക്കും.
"
https://www.facebook.com/Malayalivartha

























