രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു... 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 28,498 പേര്‍ക്ക്, മരിച്ചത് 553 പേര്‍, തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷമായി തുടരുന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു. 9,06,752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം പത്തിനാണ് രാജ്യത്തെ കോവിഡ് കേസുകള്‍ എട്ടു ലക്ഷം കവിഞ്ഞത്. വെറും മൂന്നു ദിവസത്തിനുള്ളില്‍ ഒമ്പതു ലക്ഷത്തിലേക്ക് എത്തിയെന്നത് രോഗവ്യാപനത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് രോഗം ബാധിക്കുകയും 553 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 23,727 ആയി. 3,11,565 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 5,71,460 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 6,497 പേര്‍ക്ക് രോഗം ബാധിക്കുകയും 193 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 2,60,924 ആയി. മരണസംഖ്യ 10,482 ആയി ഉയര്‍ന്നു.
തമിഴ്‌നാട്ടിലെയും സ്ഥിതി രൂക്ഷമായി തുടരുകയാണ്. 1,42,798 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,328 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 66 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്‌നാട്ടിലെ മരണസംഖ്യ 2,032 ആയി ഉയര്‍ന്നു.
https://www.facebook.com/Malayalivartha

























