Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

രാജസ്ഥാനില്‍, നേതൃമാറ്റം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട സച്ചിന്‍ പൈലറ്റ് ഇന്ന് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും.. വിനാശകാലേ വിപരീത ബുദ്ധി 'പൈലറ്റ്' പറന്നുപോയാല്‍ പണി കിട്ടുന്നത് കോണ്‍ഗ്രസിന് , നേട്ടം കൊയ്യാന്‍ ബി ജെ പി

15 JULY 2020 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

രാജസ്ഥാനില്‍, നേതൃമാറ്റം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട സച്ചിന്‍ പൈലറ്റ് ഇന്ന് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും. ഇന്ന് രാവിലെ പത്തിന് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം തുടര്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിനിടെ സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെട്ട് ഭാവി തന്ത്രങ്ങള്‍ക്ക് രൂപപ്പെടുത്താന്‍ ബിജെപി ജ്യോതിരാധിത്യ സിന്ധ്യയെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സച്ചിന്‍ പൈലറ്റിന് അനുകുലമായി സംസാരിച്ച മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെയും കോണ്‍ഗ്രസ് നേതൃത്വം സസ്പെന്റ് ചെയ്തു.

രാജസ്ഥാനില്‍ കലാപക്കൊടി ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിച്ചപ്പോള്‍, അദ്ദേഹത്തിനു പുറത്തേക്കുള്ള വഴിയൊരുക്കാന്‍ അണിയറ നീക്കം നടത്തി അശോക് ഗെലോട്ട് പക്ഷം. ഗെലോട്ടിനെ മുഖ്യമന്ത്രിപദവിയില്‍ നിന്നു നീക്കണമെന്ന ആവശ്യത്തില്‍ സച്ചിന്‍ ഉറച്ചുനിന്നതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു മാര്‍ഗമില്ലെന്ന നിലയിലേക്ക് ഹൈക്കമാന്‍ഡ് എത്തി.

ജനപിന്തുണയിലും സ്വീകാര്യതയിലും പാര്‍ട്ടിയിലെ എണ്ണംപറഞ്ഞ യുവനേതാക്കളിലൊരാളായ സച്ചിനെ കൈവിടുന്നതിലൂടെ, ഹിന്ദി ഹൃദയഭൂമിയില്‍ കൈവിട്ട കളിക്കാണു കോണ്‍ഗ്രസ് മുതിരുന്നത്. വ്യക്തിയല്ല, പാര്‍ട്ടിയാണു വലുതെന്ന വാദം നിരത്തിയാണ് ആ കളി. ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെ സച്ചിനും പുറത്തേക്കു പോകുന്നതോടെ, യുവനേതാക്കള്‍ക്ക് ഇടമില്ലാത്ത പാര്‍ട്ടി എന്ന ആക്ഷേപം എതിരാളികള്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്നു.

ഗെലോട്ടിനോടു പിണങ്ങി ഏതാനും എംഎല്‍എമാര്‍ക്കൊപ്പം ഞായറാഴ്ച സച്ചിന്‍ ഡല്‍ഹിക്കു പറന്നതിനു പിന്നാലെ ദേശീയ നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍, അവിനാഷ് പാണ്ഡെ എന്നിവരെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ജയ്പുരിലേക്ക് അയച്ചു. കേരളത്തിലായിരുന്ന കെ.സി.വേണുഗോപാലിനോടും അടിയന്തരമായി അവിടേക്കെത്താന്‍ നിര്‍ദേശിച്ചു.

സച്ചിന്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാട് ദേശീയ നേതാക്കളെ ഗെലോട്ട് അറിയിച്ചു. തിങ്കളാഴ്ച നടന്ന നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന സച്ചിനും ഏതാനും എംഎല്‍എമാര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടു.

സച്ചിനെ അനുനയിപ്പിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് സോണിയയുടെ നിര്‍ദേശമുള്ളതിനാല്‍, അച്ചടക്ക നടപടിക്കു ദേശീയ നേതാക്കള്‍ അനുമതി നല്‍കിയില്ല. പകരം, സച്ചിന്റെ പേരു പരാമര്‍ശിക്കാതെ അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കാന്‍ അനുവദിച്ചു. അടുത്ത ദിവസം യോഗം വീണ്ടും നടത്താമെന്നും അതിലേക്കു സച്ചിനെ ക്ഷണിക്കാമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. അതിലും പങ്കെടുത്തില്ലെങ്കില്‍ സച്ചിനെ പദവിയില്‍ നിന്നൊഴിവാക്കണമെന്നു ഗെലോട്ട് നിലപാടെടുത്തു.

കോണ്‍ഗ്രസില്‍നിന്ന് പുറത്തുവരുന്ന സച്ചിന്‍ പൈലറ്റ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും നില്‍കിയിട്ടില്ല. ഇന്ന് രാവിലെ പത്തുമണിക്കാണ് അദ്ദേഹം വാര്‍ത്ത സമ്മേളനം വിളിച്ചത്. ബിജെപിയില്‍ ചേരില്ലെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ നിലപാടില്‍ മാറ്റമുണ്ടോ എന്ന് വ്യക്തമല്ല. 15 എംഎല്‍എമാരുടെ പിന്തുണ സച്ചിന്‍ പൈലറ്റിന് ഉണ്ടെന്നാണ് കരുതുന്നത്. അദ്ദേഹം 30 എം എല്‍എമാരുടെ പിന്തുണയായിരുന്നു നേരത്തെ അവകാശപ്പെട്ടത്. അതിനിടെ സച്ചിന്‍ പൈലറ്റിനെ പോലുള്ള നേതാവിനെ പോലും നിലനിര്‍ത്തന്‍ കഴിയാതിരുന്നതിനെതിരെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വികാരം രൂപപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതാാദ്യമായാണ് ഗാന്ധി കുടുംബത്തതിന്റെ തീരുമാനങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായ എതിര്‍പ്പുണ്ടാകുന്നത്. കപില്‍ സിബലായിരുന്നു ആദ്യമായി പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. എല്ലാവരും പോയ് കഴിഞ്ഞതിന് ശേഷമായിരിക്കുമോ പാര്‍ട്ടി നേതൃത്വം ഉണരുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നേരത്തെയും ഇക്കര്യത്തില്‍ പ്രതികരിച്ച ശശി തരൂര്‍ ഇന്നലെ പൈലറ്റിനെതിരെ നടപടിയെടുത്തതിനെതിനെയും പരോക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും മികച്ച നേതാക്കളിലൊരാളിയിരുന്നു സച്ചിന്‍ പൈലറ്റെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് പുറത്തുപോകേണ്ടുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലായിരുന്നു. പാര്‍ട്ടിയെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹം നടത്തേണ്ടെതെന്നുമാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (18 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (47 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (4 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends