Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ചിട്ട് നടക്കാതായപ്പോള്‍ പുതിയ തന്ത്രവുമായി എത്തി ചൈന... കൂട്ടുപിടിക്കുന്നത് പാക്കിസ്ഥാനെ, അടിപതറിയപ്പോള്‍ ചൈനയുടെ പുതിയ തന്ത്രം കൊള്ളാം പറ്റിയ കക്ഷി തന്നെ കൂട്ടിന് പക്ഷെ, ഇത് ഇന്ത്യയാണ് ,അത് മറക്കരുത്

15 JULY 2020 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ചിട്ട് നടക്കാതായപ്പോള്‍ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് ചൈന. പാകിസ്താനെ കൂടി സംഘം ചേര്‍ക്കല്‍. പറ്റിയ കക്ഷിതന്നെയാണ് കൂട്ടിനു..പക്ഷെ, ചൈന ഒരു കാര്യം മറന്നു പോയി. കളിക്കുന്നത് ഇന്ത്യയോടാണെന്ന് .

സ്വന്തം നിലയില്‍ നീങ്ങുന്നതിനു പുറമേ പാക്കിസ്ഥാനെ ഉപയോഗിച്ചും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ചൈന നാളുകളായി പയറ്റുന്ന തന്ത്രമാണ്. മാസങ്ങളായി നിയന്ത്രണ രേഖയിലുടനീളം ഷെല്ലാക്രമണം നടത്തുന്ന പാക്കിസ്ഥാനു ചൈനയുടെ പിന്തുണയുണ്ടാകാമെന്നു സേനാ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സേനയില്‍നിന്നു കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) നേരിട്ടുള്ള ആക്രമണത്തേക്കാള്‍ സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണത്തിനാകും ചൈന മുന്‍തൂക്കം നല്‍കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തെ ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നതും.

അപകടരമായ ചൈന പാക്കിസ്ഥാന്‍ കൂട്ടുകെട്ട് സമുദ്രാതിര്‍ത്തിയിലേക്കും വ്യാപിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ ചൈന കടല്‍ എന്നിവിടങ്ങളിലെ സമ്പൂര്‍ണാധിപത്യം കൊതിക്കുന്ന ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാന്റെ നാവിക ശക്തി വര്‍ധിപ്പിക്കാനും മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സഹായമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ യുദ്ധക്കപ്പലുകളും ബോട്ടുകളും പാക്കിസ്ഥാന് നല്‍കാന്‍ ചൈന തീരുമാനിച്ചു.

വാണിജ്യ സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടുപിടിക്കുക, സമുദ്രത്തില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കുക എന്ന ഇരട്ടത്തന്ത്രമാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ചൈനയുടേതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളുടെ 70 ശതമാനവും പാക്കിസ്ഥാനിലേക്കാണ്.

പാക്ക് സേനയ്ക്കു ചൈന ആയുധങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങളിലുള്ള വാര്‍ത്തകളിലും ഇന്ത്യാവിരുദ്ധ വികാരം വ്യക്തമാണ്. ഇന്ത്യയ്‌ക്കെതിരായ സൈനിക നീക്കങ്ങളില്‍ ആയുധങ്ങള്‍ പാക്കിസ്ഥാനു മുതല്‍ക്കൂട്ടാകുമെന്ന വാചകം ഏതാനും വര്‍ഷങ്ങളായി ചൈനീസ് വാര്‍ത്തകളില്‍ പതിവാണെന്നും മുന്‍പില്ലാത്ത രീതിയാണിതെന്നും ചൈനയെ നിരീക്ഷിക്കുന്ന ഉന്നത സേനാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നാവിക താവളം സംരക്ഷിക്കുന്നതിനും പാക്ക്- ചൈന സാമ്പത്തിക ബന്ധം ദൃഢമാക്കുന്നതിനും 4 അത്യാധുനിക ഡ്രോണുകള്‍ പാക്കിസ്ഥാന് നല്‍കാന്‍ അടുത്തിടെ ചൈന തീരുമാനിച്ചിരുന്നു. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയുടെ മറവില്‍ അയല്‍രാജ്യങ്ങളില്‍ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി ഇന്ത്യയെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യമാണ് ചൈന നടപ്പാക്കുന്നത്.

സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ചൈന പാക്കിസ്ഥാനില്‍ വന്‍ നിക്ഷേപം നടത്തുന്നു. അബാട്ടാബാദിനെയും ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയെയും ബന്ധിപ്പിച്ച് പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ കാരക്കോറം ഹൈവേ നിര്‍മാണമാണ് അവയില്‍ പ്രധാനം. പദ്ധതിയുടെ സുരക്ഷയ്‌ക്കെന്ന പേരില്‍ കാരക്കോറം പ്രദേശത്തു ചൈനയുടെ പതിനായിരത്തിലധികം സൈനികര്‍ എത്തിയിരുന്നു. അറബിക്കടലിന്റെ വടക്കേയറ്റത്ത്, പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചൈന നിര്‍മിച്ച ഗ്വാദര്‍ തുറമുഖവും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു.

വാണിജ്യ സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടു പിടിക്കുന്നതിന്റെ മുന്നോടിയായായാണ് ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചൈന ആദ്യ സൈനികത്താവളം നിര്‍മിച്ചത്. ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വന്‍നിക്ഷേപങ്ങളാണു നടത്തിയത്. ലങ്കയുടെ തെക്കന്‍തീരത്തെ ഹമ്പന്തോഡയില്‍ 2010 ല്‍ ചൈന കൂറ്റന്‍ തുറമുഖം നിര്‍മിച്ചു. 2017 ല്‍ വന്‍നഷ്ടത്തിലായതിനെത്തുടര്‍ന്നു തുറമുഖത്തിന്റെ ദൈനംദിന പ്രവര്‍ത്തനം ചൈനീസ് കമ്പനിക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കി.

ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലായി. ഹമ്പന്തോഡ തുറമുഖം ഭാവിയില്‍ അവര്‍ സൈനികതാവളമാക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കു പുറമേ ജപ്പാനും യുഎസിനുമുണ്ട്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും മറ്റും തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ഇന്ത്യയെ ചുറ്റിയൊരു കണ്ണ് വയ്ക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയെ ചുറ്റിയുള്ള കപ്പല്‍ച്ചാലുകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് അവരുടെ നീക്കങ്ങള്‍.

ഇന്ത്യന്‍ തീരത്ത് നിന്ന് 700 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആന്‍ഡമാന്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഭീഷണി ഈ മേഖലയിലേക്കും ഉണ്ടെന്നു നാവിക ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു. പലതവണ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കടല്‍മേഖലയ്ക്കു സമീപം പിഎല്‍എ നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും ഇന്ത്യ കണ്ടെത്തി തുരത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ച്ചാലായ തന്ത്രപ്രധാനമായ മലാക്ക കടലിടുക്കില്‍ മേധാവിത്തം പുലര്‍ത്താന്‍ ആന്‍ഡമാനിലെ നാവിക സാന്നിധ്യം കൊണ്ട് ഇന്ത്യയ്ക്കാകും. ചൈനയ്ക്ക് ഇന്ത്യന്‍ മഹസമുദ്രത്തിലേക്കു പ്രവേശിക്കാനുള്ള പാതയും മലാക്ക കടലിടുക്കാണ്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (25 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (54 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (4 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends