ഓര്‍ഡര്‍ ചെയ്തവയിൽ ആപ്പിള്‍ വീഴ്ച വരുത്തി; സാംസങ്ങിന് നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്കി ആപ്പിൾ
ആപ്പിള്‍ സാംസങ്ങിന് നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്കി. കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ് ഇപ്പോൾ. സാംസങ്ങില്‍നിന്ന് നേരത്തെ ഓര്‍ഡര്‍ ചെയ്ത ഒ.എല്‍.ഇ.ഡി.(ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്) സ്ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍ വീഴ്ച വരുത്തിയിരുന്നു.
ഈ കാരണത്താലാണ് 95 കോടി ഡോളര്‍ സാംസങ്ങിന് നഷ്ടപരിഹാരമായി നല്കാന് ആപ്പിള്‍ നിര്‍ബന്ധിതരായതെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.ഒ.എല്‍.ഇ.ഡി. സ്ക്രീനുകള്‍ക്കായി ആപ്പിള്‍ സാംസങ്ങിനെയാണ് ആശ്രയിച്ചിരുന്നത്. ലോകത്ത് ആകെ നിര്‍മിക്കുന്ന ഒ.എല്‍.ഇ.ഡി സ്ക്രീനുകളില്‍ നാല്‍പ്പത് ശതമാനവും സാംസങ്ങിന്റേതാണ്.
https://www.facebook.com/Malayalivartha