ബാങ്കില്‍ നിന്നും 10 ലക്ഷം കവരാന്‍ പത്തുവയസുകാരന് വേണ്ടി വന്നത് 30 സെക്കന്‍ഡ് മാത്രം!

മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ നടന്ന ഒരു അപൂര്‍വമോഷണം എല്ലാവരേയും ഞെട്ടിച്ചു. ബാങ്ക് ജീവനക്കാര്‍ക്കോ സുരക്ഷാ ജീവനക്കാര്‍ക്കോ പിടികൊടുക്കാതെ ഒരു പത്തുവയസുകാരന്‍ 30 സെക്കന്‍ഡുകള്‍ കൊണ്ട് ബാങ്കില്‍ നിന്നും പത്തുലക്ഷം രൂപ മോഷ്ടിച്ചു കടന്നുകളഞ്ഞു. പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
പത്തുവയസ് തോന്നിക്കുന്ന ബാലന്‍ രാവിലെ 11 മണിയോടുകൂടിയാണ് ബാങ്കിലെത്തുന്നത്. അലക്ഷ്യമായി വസ്ത്രം ധരിച്ച പയ്യനെ ആരും ശ്രദ്ധിച്ചില്ല. അവന്‍ നേരെ ബാങ്കില്‍ ക്യാഷര്‍ ഇരിക്കുന്ന സ്ഥലത്തെത്തി. കുറച്ച് നേരം അവിടെ കാത്തിരുന്നു. മറ്റൊരു മുറിയിലേക്ക് ക്യാഷര്‍ പോയ തക്കം നോക്കി അവിടെയിരുന്ന നോട്ടുകെട്ടുകള്‍ ബാഗിലാക്കി പുറത്തേക്ക് നടന്നുപോയി.
പയ്യന് നീളം വളരെ കുറവാണ്. ഇതു ചെയ്യാന്‍ അവനെടുത്തത് വെറും 30 സെക്കന്‍ഡുകള്‍ മാത്രമാണ്. പത്തുലക്ഷം രൂപയാണ് ഇത്തരത്തില്‍ ബാഗിലാക്കി കടന്നത്. ഈ സമയം 20 വയസ് തോന്നിക്കുന്ന ഒരു യുവാവ് ബാങ്കിലുണ്ടായിരുന്നെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇയാളാണ് ആവശ്യമായ നിര്‍ദേശം കുട്ടിക്ക് നല്‍കിയതെന്നും സംശയിക്കുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha























