ഇങ്ങനെയും പ്രതികാരമോ ? കുപ്പിയിൽ പെട്രോൾ നൽകിയില്ല; പിന്നെ യുവാവിന്റെ പ്രവർത്തിയിൽ പമ്പ് ജീവനക്കാർ പേടിച്ചരണ്ടു; ഒടുവിൽ സംഭവിച്ചത്

ഇങ്ങനെയും പ്രതികാരമോ എന്നും ആരും ചിന്തിച്ച് പോകുന്ന തരത്തിൽ ഉള്ള ഒരു സംഭവമാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്. കുപ്പിയിൽ ഇന്ധനം നൽകിയില്ല എന്ന കാരണത്താൽ യുവാവ് പാമ്പിനെ പെട്രോൾ പമ്പിൽ തുറന്നുവിട്ടു. പാമ്പ് പമ്പിനുള്ളിൽ ഇഴഞ്ഞുനീങ്ങിയതോടെ ജീവനക്കാർ ആകെ ഭയത്തിലുമായി . ഒടുവിൽ പാമ്പ് പിടിത്തക്കാരനെത്തി പാമ്പിനെ പിടികൂടിയതോടെയാണ് ജീവനക്കാർ രക്ഷപ്പെട്ടത്.
മുംബൈ മൽക്കാപുർ റോഡിലെ ചൗധരി പെട്രോൾ പമ്പിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ഈ സംഭവം നടന്നത് . പാമ്പ് പിടിത്തക്കാരനാണെന്ന് സംശയിക്കുന്ന ഒരാൾ കുപ്പിയിൽ ഇന്ധനം വാങ്ങിക്കാനാണ് എത്തിയത്. പക്ഷേ കുപ്പിയിൽ ഇന്ധനം നൽകാൻ പാടില്ലെന്ന നിർദേശമുണ്ടെന്നും ഇന്ധനം നൽകാനാവില്ലെന്നും ജീവനക്കാർ പറഞ്ഞു. ഇതോടെ കുപിതനായ യുവാവ് തന്റെ കൈയിലുണ്ടായിരുന്ന ഒരു സഞ്ചിയുമായി പമ്പിലെ ഓഫീസ് മുറിയിലെത്തി . ശേഷം യുവാവ് പാമ്പിനെ തുറന്നുവിടുകയായിരുന്നു . ശേഷം ഇയാൾ ഓടിരക്ഷപ്പെടുകയും ചെയ്തു.പാമ്പ് പമ്പിനുള്ളിൽ ഇഴഞ്ഞുനീങ്ങിയതോടെ ജീവനക്കാർ പേടിച്ച് വിറച്ചു . ഒടുവിൽ മറ്റൊരു പാമ്പ് പിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും പ്രതി ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി..
https://www.facebook.com/Malayalivartha






















