ദലിത് കര്‍ഷക ദമ്ബതികള്‍ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനിടെയായിരുന്നു ഈ കടുംകൈ; പൊലീസുകാര്‍ കുടുംബത്തെ മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍

മധ്യപ്രദേശില്‍ ദലിത് കര്‍ഷക ദമ്ബതികളുടെ ആത്മഹത്യ ശ്രമം. വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനിടെയായിരുന്നു ദലിത് കര്‍ഷക ദമ്ബതികള്‍ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് . മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ പൊലീസുകാരും റവന്യൂ അധികൃതരും കുടില്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത് . പൊലീസുകാര്‍ കുടുംബത്തെ മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
. കീടനാശിനി കഴിച്ച ദമ്ബതികളെ പൊലീസ് മര്‍ദ്ദിക്കുന്നതും ആംബുലന്‍സിലേക്ക് വലിച്ചിഴക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ശക്തമായി. 38 വയസുകാരന്‍ രാംകുമാര്‍ അഹിര്‍വാറും ഭാര്യ സാവിത്രി ദേവിയുമാണ് കീടനാശിനി കഴിച്ചത്. അത്യാസന്ന നിലയിലായ ദമ്പതികൾ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്ഥലം കൈയേറിയതിനെ തുടർന്ന് ഒഴിപ്പിക്കാൻ എത്തിയതാണെന്നായിരുന്നു സർക്കാർ വിശദീകരണം. കോളജ് നിർമിക്കാനായി നീക്കിവെച്ചിരുന്ന 5.5 ഏക്കർ പൊതുസ്ഥലം ദമ്പതികൾ കൈയേറി കൃഷി നടത്തി വരികയായിരുന്നു. അവ ഒഴിപ്പിക്കാനെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























