ഛബഹാര്‍ റെയില്‍വേ പദ്ധതിയില്‍ ഇന്ത്യയുമായി ഒരു കരാറും ഇല്ല; ആ വാർത്തകൾ തള്ളി ഇറാന്

ഛബഹാര്‍ തുറമുഖത്തു നിന്നും സഹേദാനിലേക്കുള്ള റെയില്‍പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ നിരസിക്കുകയാണ് ഇറാന്‍. 'ഇത് തെറ്റായ വാര്‍ത്തയാണെന്നും . ചബഹാര്‍-സഹീദാന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് ഇറാന്‍ ഇന്ത്യയുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു..
'ഛാബഹാറിലെ നിക്ഷേപത്തിനായി ഇറാന്‍ ഇന്ത്യക്കാരുമായി രണ്ട് കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒന്ന് തുറമുഖത്തിന്റെ യന്ത്രസാമഗ്രികളുമായും ഉപകരണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു, രണ്ടാമത്തേത് 150 മില്യണ്‍ ഡോളറിന്റെ ഇന്ത്യയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടതാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി . ഇറാന്റെ സാമ്ബത്തിക ഭാവി രൂപപ്പെടുത്തുന്നതിലെ സുപ്രധാന ഭാഗമായിട്ടായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നേരത്തെ തുറമുഖത്തെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് റെയില്‍വേ ലൈന്‍ പദ്ധതിക്ക് 160 കോടി ഡോളര്‍ ധനസഹായം നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു.എന്നാൽ ഇറാന്‍ ചൈനയുമായി കരാറിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ചൈനയുമായി 25 വര്‍ഷത്തെ സാമ്ബത്തിക, സുരക്ഷാ പങ്കാളിത്വത്തിനാണ് ഇറാന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha






















