ബാലികയെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തി ; മൃതദേഹം പ്ലാസ്റ്റിക് പാത്രത്തില്‍ ഇട്ടശേഷം അടപ്പുവച്ചു മൂടി; വീടിനു സമീപത്തെ പാലത്തില്‍നിന്നു മൃതദേഹം കനാലിലേക്കു തള്ളി; അയൽവാസിയുടെ ക്രൂരത ആ കാര്യം ആവശ്യപ്പെട്ടതിന്

ബാലികയെ അയല്‍വാസി കഴുത്തുഞെരിച്ചു കൊന്നു. കൊടുംക്രൂരത ഒരു കാര്യം ആവശ്യപ്പെട്ടതിനെ തുടർന്ന്. ടിവി ഓണ്‍ ചെയ്തു നല്കാന് ആവശ്യപ്പെട്ട എട്ടു വയസുകാരിയെയാണ് അയല്‍വാസി കഴുത്തുഞെരിച്ചു കൊന്നത് . അമ്മയ്ക്കൊപ്പം താമസിക്കുന്ന മൂന്നാം ക്ലാസുകാരിയെയായിരുന്നു കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു ഈ സംഭവം നടന്നത് . മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി ടിവി കാണുന്നതിനായി അയല്‍വീട്ടിലാണു പോയിരുന്നത്. ബുധനാഴ്ച ഇത്തരത്തില്‍ അയല്‍വീട്ടില്‍ ചെന്നു ടിവി വച്ചുനല്കാന് ആവശ്യപ്പെട്ടു. ഈ സമയം വീട്ടില്‍ വഴക്ക് നടക്കുകയായിരുന്നു ..
തര്‍ക്കത്തിനിടെ കുട്ടി വീണ്ടും ടിവി വച്ചുനല്കാന് ആവശ്യപ്പെട്ടപ്പോള്‍ അച്ഛനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന യുവാവ് കുട്ടിയുടെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു . മൃതദേഹം പ്ലാസ്റ്റിക് പാത്രത്തില്‍ ഇട്ടശേഷം അടപ്പുവച്ചു മൂടി. പിന്നീട് വീടിനു സമീപത്തെ പാലത്തില്‍നിന്നു മൃതദേഹം കനാലിലേക്കു തള്ളുകയും ചെയ്തു . മൃതദേഹം കനാലില്‍ വീഴുന്ന ശബ്ദം കേട്ടയാളാണ് ഇതു സംബന്ധിച്ചു പോലീസില്‍ വിവരമറിയിച്ചത്. ഉടന്‍തന്നെ പോലീസ് എത്തി മൃതദേഹം കണ്ടെടുത്തു. മൃതദേഹം തള്ളാന്‍ സഹായിച്ച യുവാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നറിയാല്‍ പോസ്റ്റ്മോര്‍ട്ടം ഫലം വരുന്നതുവരെ കാക്കണമെന്നു പോലീസ് ആവശ്യപ്പെട്ടു. പോക്സോ കേസും ചുമത്താന്‍ പോലീസ് ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























