അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സജീവമെന്ന് തമിഴ്നാട് സര്‍ക്കാര്‍

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സജീവമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഇന്നലെ മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ ഔദ്യോഗിക വസതി സ്മാരകമായി മാറ്റുന്നതിനെതിരെ ഒരു റസിഡന്റ്സ് അസോസിയേഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.
ജയലളിതയുടെ വസതി സ്മാരകമായി മാറ്റുകയാണെങ്കില്‍, ആയിരക്കണക്കിന് ആളുകള്‍ സ്ഥിരമായി ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഇടയുണ്ടെന്നും അത് തങ്ങളുടെ സൈ്വരജീവിതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോയസ് ഗാര്‍ഡന്‍, കസ്തൂരി എസ്റ്റേറ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഒരു വസതിയെ സ്മാരകമാക്കി മാറ്റുന്നത് ആദ്യമായല്ലെന്നും ജനങ്ങളുടെ സ്നേഹവും അംഗീകാരവും നേടിയ നിരവധി നേതാക്കളുടെ കാര്യത്തില്‍ ഇങ്ങനെ മുമ്പും സംഭവിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരുടേത് വെറും ആശങ്കമാത്രമാണെന്ന് അഭിപ്രായപ്പെട്ട ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഹര്‍ജി തള്ളി. വേദനിലയം സ്മാരകമായി മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതിനുമായി വേദനിലയത്തിന്റെ താല്‍ക്കാലിക കൈവശാവകാശത്തിനായി കഴിഞ്ഞ മെയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























