പ്രായപൂര്‍ത്തിയാകാത്ത കൊറോണ ബാധിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു..പോക്സോയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പും ചുമത്തി സഹോദരങ്ങളായ പ്രതികളെ അറസ്റ്റ് ചെയ്തു...
കൊറോണ എന്ന മഹാമാരി പിടിപെട്ടിട്ടും മനുഷ്യനിലെ മൃഗീയത അടങ്ങുന്നില്ല ...പ്രായപൂര്‍ത്തിയാകാത്ത കൊറോണ ബാധിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്അറസ്റ്റിലായത് രണ്ട് കൊറോണ രോഗിക ൾ .
പീഡിപ്പിച്ചതിന് പുറമെ ഇവർ പീഡന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു . ഡല്‍ഹിയിലെ ഐടിബിപിയുടെ കീഴില്‍ പ്രവര്‍ത്തക്കുന്ന കൊറോണ കെയര്‍ സെന്ററിലാണ് സംഭവം.
കൊറോണ കെയര്‍ സെന്ററിലെ ശുചിമുറിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്. രോഗം ബാധിച്ച് പെണ്‍കുട്ടിയെ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ച അതേദിവസം തന്നെയാണ് രണ്ട് യുവാക്കളെയും ഇവിടെ പ്രവേശിപ്പിച്ചത്.
പ്രതികള്‍ സഹോദരന്മാരാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കൊറോണ കെയര്‍ സെന്ററില്‍ പുരുഷന്മാര്ക്കും സ്ത്രീകൾക്കും പ്രത്യേക ശുചിമുറികളാണുള്ളതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഐടിബിപി അധികൃതര്‍ പറഞ്ഞു.
പെണ്‍കുട്ടി രാത്രി വൈകി ശുചിമുറിയില്‍ പോയ സമയം മനസിലാക്കിയ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി...
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് സംഭവം ഐടിബിപിയിലെ ഡോക്ടര്‍മാരെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോക്സോയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പുമാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha