Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഗോ കൊറോണാ ഗോ ! ആദ്യം 'രാമക്ഷേത്രം' പിന്നാലെ 'ഭാഭിജി' പപ്പടം ! കൊറോണയെ തുരത്താൻ കേന്ദ്രമന്ത്രിമാർ റെഡി

24 JULY 2020 04:30 PM IST
മലയാളി വാര്‍ത്ത

കോറോണയെ തടയാന്‍ ശേഷിയുള്ളതെന്ന് അവകാശവാദവുമായി 'ഭാഭിജി' പപ്പടം. കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ഇത്തരമൊരു പപ്പടം വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിനെ തുടര്‍ന്നാണ് ഇത്തരമൊരു പപ്പടം നിര്‍മിച്ചിരിക്കുന്നതെന്നും ഈ പപ്പടത്തില്‍ കൊറോണ വൈറസിനെ എതിരിടാനുള്ള ആന്റിബോഡികള്‍ ഉണ്ടെന്നുമാണ് മന്ത്രിയുടെ അവകാശവാദം. ഇത്തരമൊരു സംരംഭം ആരംഭിച്ചതിന് പപ്പട നിര്‍മാതാക്കളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ പുറത്തവന്നതിന് വന്നതിന് പിന്നാലെ അത് വ്യാപകമായി പ്രചരിച്ചു തുടങ്ങി. രാജസ്ഥാനിലെ ബികാനിര്‍ എന്ന സ്ഥലത്തുനിന്നുള്ള ആളാണ് പപ്പടം നിര്‍മിച്ചത്. മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ബികാനിര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. പപ്പടത്തില്‍ ആയുര്‍വേദ ഔഷധമായ ചിറ്റമൃതിന്റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പപ്പടനിര്‍മാതാവ് അവകാശപ്പെടുന്നത്. പനി, വൃക്കരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് ചിറ്റമൃത്.

കഴിഞ്ഞ ദിവസം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡ് 19 ന്റെ നാശത്തിന് തുടക്കമാകുമെന്ന് മധ്യപ്രദേശ് പ്രോട്ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ പ്രസ്താവന നടത്തിയിരുന്നു. 'പണ്ടുകാലത്ത് മനുഷ്യരാശിയുടെ ക്ഷേമത്തിനും ദുഷ്ടന്മാരെ നിഗ്രഹിക്കുന്നതിനുമായി രാമന്‍ പുനര്‍ജന്മം എടുത്തിരുന്നു അതുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡ് മഹാമാരിയുടെ നാശവും ആരംഭിക്കുമെന്നും ശര്‍മ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഭൂമിപൂജ നടക്കുമെന്ന് കഴിഞ്ഞ ദിവസം രാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചടങ്ങെന്നും ചടങ്ങില്‍ ഇരുന്നൂറില്‍ താഴെ ആളുകള്‍ പങ്കെടുക്കുമെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു. ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിനായി ഭക്തജനങ്ങള്‍ക്കായി അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് പ്രോട്ടേം സ്പീക്കറുടെ പരാമർശം.

മുൻപ് കൊറോണ വൈറസ് ലോകത്തിന് നൽകിയത് കൃഷ്ണ ഭ​ഗവാൻ ആണെന്ന് ഉത്തരാഖണ്ഡിലെ കോൺ​ഗ്രസ് ഉപാധ്യക്ഷൻ‌ സൂര്യകാന്ത് ധസ്മാന പറഞ്ഞിരുന്നു. പ്രാദേശിക ഹിന്ദി വാർത്താ ചാനലിന്റെ സംവാദത്തിൽ പങ്കെടുക്കവേയാണ് കോൺ​ഗ്രസ് നേതാവ് ഈ പരാമർശം നടത്തിയത്. വളരെ വേ​ഗത്തിൽ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കോൺ​ഗ്രസ് നേതാവ് സനാതന ധർമ്മത്തെ അപമാനിച്ചു എന്നാണ് മിക്കവരുടെയും പ്രതികരണം. 'കൊറോണ കൃഷ്ണ എന്നീ വാക്കുകൾ ആരംഭിക്കുന്നത് ക എന്ന ശബ്ദത്തിൽ നിന്നാണ്. അതിനാൽ കൊറോണ വൈറസിനെ ഈ ലോകത്തേയ്ക്ക് അയച്ചത് അദ്ദേഹമാണെന്ന് വ്യക്തമാണ്. എന്നായിരുന്നു സൂര്യകാന്ത് ധസ്മാന പറഞ്ഞത്. എന്നാൽ സനാതന ധർമ്മത്തിനെതിരായോ കൃഷ്ണ ഭ​ഗവാനെതിരായോ താൻ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സൂര്യകാന്തിന്റെ വിശദീകരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (8 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends